Top

‘ഫ്രീ എന്നുവെച്ചാല്‍ പണം ചെലവിടേണ്ടാത്തത് എന്നര്‍ഥം, അതേ അര്‍ഥമുള്ളൂ’; വാക്‌സിന്‍ വിഷയത്തില്‍ രാഹുലിന്റെ വക കേന്ദ്രത്തിനായൊരു ‘വാക്യത്തില്‍ പ്രയോഗം’

ഫ്രീ എന്ന വാക്ക് നാമവിശേഷണമായും ക്രിയാ വിശേഷണമായും ഉപയോഗിക്കാറുണ്ടെന്നും ഫ്രീ എന്ന വാക്ക് ശരിയായി ഉച്ചരിക്കേണ്ട രീതിയും പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം.

29 April 2021 6:13 AM GMT

‘ഫ്രീ എന്നുവെച്ചാല്‍ പണം ചെലവിടേണ്ടാത്തത് എന്നര്‍ഥം, അതേ അര്‍ഥമുള്ളൂ’; വാക്‌സിന്‍ വിഷയത്തില്‍ രാഹുലിന്റെ വക കേന്ദ്രത്തിനായൊരു ‘വാക്യത്തില്‍ പ്രയോഗം’
X

ഫ്രീ വാക്‌സിന്‍ എന്നതിനര്‍ഥം പണം വാങ്ങാതെ വാക്‌സിന്‍ നല്‍കുന്നതാണെന്ന് കേന്ദ്രത്തെ ഓര്‍മ്മിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഫ്രീ എന്ന വാക്കിന് ഇംഗ്ലീഷ് നിഘണ്ടു നല്‍കുന്ന അര്‍ഥം വിശദീകരിക്കുന്ന കുറിപ്പോടെയായിരുന്നു കേന്ദ്രത്തിന് നേരെയുള്ള രാഹുലിന്റെ രൂക്ഷ വിമര്‍ശനം. ഫ്രീ എന്ന വാക്ക് നാമവിശേഷണമായും ക്രിയാ വിശേഷണമായും ഉപയോഗിക്കാറുണ്ടെന്നും ഫ്രീ എന്ന വാക്ക് ശരിയായി ഉച്ചരിക്കേണ്ട രീതിയും പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം.

ഫ്രീ എന്ന വാക്ക് വാക്യങ്ങളില്‍ പ്രയോഗിക്കേണ്ടതെങ്കിനെയാണെന്ന് ചില ഉദാഹരണങ്ങളിലൂടെ രാഹുല്‍ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഫ്രീയായി കൊവിഡ് വാക്‌സിന്‍ ലക്ഷ്യമാക്കണം, എല്ലാ പൗരന്മാര്‍ക്കും കുത്തിവെയ്പ്പ് സൗജന്യമായി ലഭ്യമാക്കണം എന്നീ രണ്ട് വാക്യത്തില്‍ പ്രയോഗങ്ങളാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ട്വീറ്റിലൂടെ പ്രയോഗിക്കുന്നത്. അവര്‍ക്ക് ഇപ്പോള്‍ ഇത് പിടികിട്ടിയെന്ന് പ്രതീക്ഷിക്കാമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ക്‌സിന്റെ വില വ്യത്യാസം ചൂണ്ടാക്കാട്ടി വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കുനേരെ രാജ്യത്തെമ്പാടുനിന്നും രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വാക്‌സിന്‍ വില സംബന്ധിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ടെന്നും വിധി വന്ന ശേഷമായിരിക്കും വാക്‌സിനായി ഓര്‍ഡര്‍ കൊടുക്കുകയെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.

രാജ്യത്ത് വിതരണം ചെയ്ത കൊവിഡ് 19 വാക്‌സിന്‍ ഡോസുകളുടെ എണ്ണം 14.78 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. 21,18,435 സെഷനുകളിലൂടെ 14,78,27,367 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്ന് താല്‍ക്കാലിക റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് മന്ത്രാലയംഅറിയിച്ചത്.

22,989 സെഷനുകളിലായി 15,69,000 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 9,87,182 ഗുണഭോക്താക്കള്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചു. ആദ്യ ഡോസ് എടുത്തവരില്‍ 93,47,775 ആരോഗ്യപ്രവര്‍ത്തകരും രണ്ടാം ഡോസ് എടുത്തവരില്‍ 61,06,237 ആരോഗ്യപ്രവര്‍ത്തകരുമാണുള്‍പ്പെടുന്നത്. 1,22,21,975 കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 65,26,378 കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ രണ്ടാം ഡോസും സ്വീകരിച്ചു.ഒന്നാം ഡോസിന്റെ ഗുണഭോക്താക്കളില്‍ 5,10,85,677 പേരും രണ്ടാം ഡോസ് ഗുണഭോക്താക്കളില്‍ 93,37,292 പേരും 60 വയസ്സിനു മുകളിലുള്ളവരാണ്. 45 മുതല്‍ 60 വയസ് വരെ പ്രായമുള്ള 5,02,74,581 പേര്‍ ഒന്നാം ഡോസും 29,27,452 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

Next Story