Top

‘കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം സംഘ് പരിവാറിന്റെ ക്രൂര അജണ്ട’; ഭിന്നിപ്പിക്കുന്നവരെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വെച്ച് കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായത് സംഘപരിവാറിന്റെ ക്രൂര അജണ്ടയില്‍ നിന്നും ഉരിത്തിരിഞ്ഞ സംഘടിത നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായത് സംഘപരിവാര്‍ അജണ്ട. വിഭജനശക്തികള്‍ക്ക് നേരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. രാഹുല്‍ ഗാന്ധി രാജ്യത്തെ പിന്നോക്ക വിഭാഗത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടന്നത്. ഇത്തരം വിഭജന ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ക്കെതിരെ നടന്നത് […]

24 March 2021 9:36 AM GMT

‘കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം സംഘ് പരിവാറിന്റെ ക്രൂര അജണ്ട’; ഭിന്നിപ്പിക്കുന്നവരെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വെച്ച് കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായത് സംഘപരിവാറിന്റെ ക്രൂര അജണ്ടയില്‍ നിന്നും ഉരിത്തിരിഞ്ഞ സംഘടിത നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

കന്യാസ്ത്രീകള്‍ക്ക് നേരെ ഉണ്ടായത് സംഘപരിവാര്‍ അജണ്ട. വിഭജനശക്തികള്‍ക്ക് നേരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം.

രാഹുല്‍ ഗാന്ധി

രാജ്യത്തെ പിന്നോക്ക വിഭാഗത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടന്നത്. ഇത്തരം വിഭജന ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ക്കെതിരെ നടന്നത് സംഘപരിവാറിന്റെ ദുഷ്ട നീക്കത്തിന്റെ ഭാഗമാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

മാര്‍ച്ച് 19 ന് ദില്ലി-ഒഡീഷ ട്രെയിനില്‍ വെച്ചാണ് സംഭവം. ഝാന്‍സി സ്റ്റേഷനില്‍ വെച്ച് സേക്രഡ് ഹാര്‍ട്ട് സന്ന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ കന്യാസ്ത്രീമാര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായത്. മതംമാറ്റത്തിന് ശ്രമം എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയായിരുന്നു. നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്. ഇവരില്‍ രണ്ടുപേര്‍ സന്യാസിനി സമൂഹത്തിന്റെ വസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേര്‍ സാധാരണ വസ്ത്രവും. ഇവരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിച്ചിട്ടും കാര്യങ്ങള്‍ വിശദീകരിച്ചിട്ടും ഇവരെ ബലം പ്രയോഗിച്ച് പുറത്തിറക്കി. സന്ന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശിനികളെ വീട്ടിലെത്തിക്കാനാണ് മറ്റ് രണ്ട് പേര്‍ കൂടെ പോയത്. ജന്മനാ ക്രൈസ്തവ വിശ്വാസികളാണെന്ന് പറഞ്ഞിട്ടും ആക്രമിക്കാന്‍ തുനിഞ്ഞു. മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ട്രെയിനില്‍ നിന്ന് പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു സംഘം കൂകി വിളിച്ച് ഒപ്പം വന്നു. ഒടുവില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് കസ്റ്റഡിയിലെടുത്ത കന്യാസ്ത്രീകളെ രാത്രി 11.30 ഓടെ വിട്ടയച്ചത്. സംഘ്പരിവാര്‍ സംഘടനയായ ബജ്‌റംഗദളിന്റെ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story