ആദിവാസികള്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസം വേണ്ടെന്നാണ് ആര്‍എസിഎസിന്റേയും ബിജെപിയുടേയും കാഴ്ച്ചപ്പാട്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പട്ടിക ജാതി സ്കോളര്‍ഷിപ്പ് മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ആദിവാസികള്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസം വേണ്ടയെന്നാണ് ബിജെപിയുടേയും ആര്‍എസ്എസിന്റേയും കാഴ്ച്ചപ്പാടെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. കേന്ദ്രം ഫണ്ട് നിര്‍ത്തലാക്കിയെന്ന് കാട്ടിയാണ് 60 ലക്ഷം പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് മരവിപ്പിച്ചത്. ‘ആദിവാസികള്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസം ലഭിക്കേണ്ടെന്നതാണ് ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഇന്ത്യയെ കുറിച്ചുള്ള കാഴ്ച്ചപ്പാട്. എസ്സി- എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി അവരുടേതായ ഒരു മാര്‍ഗങ്ങളിലൂടെ അതിനെ ന്യായീകരിക്കുകയാണ്.’ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സ്കോളര്ിപ്പ് […]

ന്യൂഡല്‍ഹി: പട്ടിക ജാതി സ്കോളര്‍ഷിപ്പ് മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ആദിവാസികള്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസം വേണ്ടയെന്നാണ് ബിജെപിയുടേയും ആര്‍എസ്എസിന്റേയും കാഴ്ച്ചപ്പാടെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. കേന്ദ്രം ഫണ്ട് നിര്‍ത്തലാക്കിയെന്ന് കാട്ടിയാണ് 60 ലക്ഷം പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് മരവിപ്പിച്ചത്.
‘ആദിവാസികള്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസം ലഭിക്കേണ്ടെന്നതാണ് ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഇന്ത്യയെ കുറിച്ചുള്ള കാഴ്ച്ചപ്പാട്. എസ്സി- എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി അവരുടേതായ ഒരു മാര്‍ഗങ്ങളിലൂടെ അതിനെ ന്യായീകരിക്കുകയാണ്.’ രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
സ്കോളര്ിപ്പ് മരവിപ്പിച്ച മാധ്യമ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കിയതോടെ 11, 12 ക്ലാസുകളിലെ 60 ലക്ഷം വരുന്ന പട്ടിക ജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പാണ് മുടങ്ങിയത്.
- TAGS:
- Rahul Gandhi