Top

‘ഞാന്‍ നുണ പറയാന്‍ വന്നതല്ല, കാരണം എന്റെ പേര് നരേന്ദ്ര മോദിയെന്നല്ല’; അസമില്‍ രാഹുല്‍ ഗാന്ധി

ഗുവാഹത്തി: മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി അസമിലെത്തി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചാണ് രാഹുല്‍ തന്റെ പ്രചരണം നയിക്കുന്നത്. ‘താന്‍ ഇവിടെ നുണ പറയാന്‍ വന്നതല്ല. കാരണം എന്റെ പേര് നരേന്ദ്രമോദിയെന്നല്ല. നിങ്ങള്‍ക്ക് അസമിലെ കര്‍ഷകരെ കുറിച്ചോ മറ്റെന്തിനെയും കുറിച്ചോ നുണ കേള്‍ക്കണമെങ്കില്‍ ടിവി ഓണ്‍ ചെയ്താല്‍ മതി. അദ്ദേഹം ഇന്ത്യയോട് 24 മണിക്കൂറും നുണ പറയുകയാണ്’, രാഹുല്‍ ഗാന്ധി പ്രചരണത്തിനിടെ പറഞ്ഞു. കേരളത്തില്‍ നിന്നും മടങ്ങുന്ന പ്രിയങ്ക ഗാന്ധിയും അസമില്‍ പ്രചരണം നടത്തും. […]

31 March 2021 7:40 AM GMT

‘ഞാന്‍ നുണ പറയാന്‍ വന്നതല്ല, കാരണം എന്റെ പേര് നരേന്ദ്ര മോദിയെന്നല്ല’; അസമില്‍ രാഹുല്‍ ഗാന്ധി
X

ഗുവാഹത്തി: മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി അസമിലെത്തി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചാണ് രാഹുല്‍ തന്റെ പ്രചരണം നയിക്കുന്നത്.

‘താന്‍ ഇവിടെ നുണ പറയാന്‍ വന്നതല്ല. കാരണം എന്റെ പേര് നരേന്ദ്രമോദിയെന്നല്ല. നിങ്ങള്‍ക്ക് അസമിലെ കര്‍ഷകരെ കുറിച്ചോ മറ്റെന്തിനെയും കുറിച്ചോ നുണ കേള്‍ക്കണമെങ്കില്‍ ടിവി ഓണ്‍ ചെയ്താല്‍ മതി. അദ്ദേഹം ഇന്ത്യയോട് 24 മണിക്കൂറും നുണ പറയുകയാണ്’, രാഹുല്‍ ഗാന്ധി പ്രചരണത്തിനിടെ പറഞ്ഞു.

കേരളത്തില്‍ നിന്നും മടങ്ങുന്ന പ്രിയങ്ക ഗാന്ധിയും അസമില്‍ പ്രചരണം നടത്തും. വെള്ളിയാഴ്ചയാണ് പ്രിയങ്കയെത്തുക.

പൗരത്വ ഭേദഗതി നിയമം മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം പ്രചാരണം നയിക്കുന്നത്. ആറ് പാര്‍ട്ടികളാണ് മഹാസഖ്യത്തിലുള്ളത്.

Next Story