Top

‘ഇവരുടെ ഭാവിവെച്ച് ഇനിയുമെത്ര കളിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശം?’; സിബിഎസ്ഇ പരീക്ഷ മാറ്റിവെക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാതരംഗത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകളുമായി മുന്നോട്ടുപോകാനുള്ള നീക്കത്തില്‍ നിന്ന് സിബിഎസ്ഇ പിന്മാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധി. ഇത്തരം നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നതിനുമുന്‍പ് ബാധിക്കപ്പെടുന്നവരുമായി സിബിഎസ്ഇ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇനിയും എത്രതവണ ഇന്ത്യയുടെ യുവത്വത്തിന്റെ ഭാവിവെച്ച് കളിക്കാനാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വിദ്യാര്‍ത്ഥികളുടെ വാദത്തെ പിന്തുണച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തുന്നത്. In the light […]

11 April 2021 7:15 AM GMT

‘ഇവരുടെ ഭാവിവെച്ച് ഇനിയുമെത്ര കളിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശം?’; സിബിഎസ്ഇ പരീക്ഷ മാറ്റിവെക്കണമെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാതരംഗത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകളുമായി മുന്നോട്ടുപോകാനുള്ള നീക്കത്തില്‍ നിന്ന് സിബിഎസ്ഇ പിന്മാറണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധി. ഇത്തരം നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നതിനുമുന്‍പ് ബാധിക്കപ്പെടുന്നവരുമായി സിബിഎസ്ഇ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇനിയും എത്രതവണ ഇന്ത്യയുടെ യുവത്വത്തിന്റെ ഭാവിവെച്ച് കളിക്കാനാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വിദ്യാര്‍ത്ഥികളുടെ വാദത്തെ പിന്തുണച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തുന്നത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇതേ ആവശ്യം മുന്നോട്ടുവെച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. തിരക്കേറിയ പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി പരീക്ഷകള്‍ റദ്ദാക്കണമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്‌ പൊക്രിയാല്‍ നിഷാങ്കിനെ ടാഗ് ചെയ്തായിരുന്നു ആവശ്യമുന്നയിച്ചത്.

അതേസമയം, കൊവിഡ് ആശങ്കയായി നിലനിര്‍ക്കുന്ന പശ്ചാത്തലത്തില്‍ പരീകള്‍ നീട്ടിവെയ്ക്കണമെന്നും റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച് അനുകൂല തീരുമാനം സിബിഎസ്ഇയില്‍ നിന്ന് ഉണ്ടായിട്ടില്ല. അടുത്ത മാസം അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനാണ് ബോര്‍ഡിന്റെ തീരുമാനം.

സുരക്ഷാ വീഴ്ചകളില്ലാതെ പരീക്ഷകള്‍ നടത്താനുള്ള എല്ലാ തയ്യാറാടെപ്പുകളും സിബിഎസ്ഇ പൂര്‍ത്തിയാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അഭ്യൂഹങ്ങളില്‍ വീഴാതെ പഠനത്തില്‍ ശ്രദ്ധിക്കുക എന്നുമായിരുന്നു സിബിഎസ്ഇ കണ്‍ട്രോളര്‍ ഡോ. സാന്യം ഭരത്വരാജിന്റെ പ്രതികരണം.

Next Story