Top

‘ഇനി ജന്‍ കി ബാത്തിന്റെ സമയമാണ്’; രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ വിട്ട് ജനങ്ങളെ സഹായിക്കണമെന്ന ആഹ്വാനവുമായി രാഹുല്‍ ഗാന്ധി

രാജ്യത്തെ കൊവിഡ് സാഹചര്യത്തെ വിശദീകരിക്കുന്ന പ്രധാന മന്ത്രിയുടെ മന്‍ കി ബാത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

25 April 2021 1:04 AM GMT

‘ഇനി ജന്‍ കി ബാത്തിന്റെ സമയമാണ്’; രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ വിട്ട് ജനങ്ങളെ സഹായിക്കണമെന്ന ആഹ്വാനവുമായി രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു, അതിനാല്‍ ജന്‍ കി ബാത്ത് നടത്തുക എന്നതിന് വലിയ പ്രാധാന്യമാണുള്ളത്, രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

രാജ്യത്തെ കൊവിഡ് സാഹചര്യത്തെ വിശദീകരിക്കുന്ന പ്രധാന മന്ത്രിയുടെ മന്‍ കി ബാത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്വപ്പെട്ട ജനതയെയാണ് രാജ്യത്തിന് ആവശ്യം. എന്റെ എല്ലാ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരോട് ഞാന്‍ ആവശ്യപ്പെടുകയാണ്- എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും വിട്ട് രാജ്യത്തെ ജനതയുടെ വേദനയ്ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ട സഹായം ചെയ്യുക. ഇതാണ് കോണ്‍ഗ്രസ് കുടുംബത്തിന്റെ ധര്‍മ്മം.

രാഹുല്‍ ഗാന്ധി

Also Read: ‘ഊഹാപോഹങ്ങളുടെ ഇരയാവരുത്, സൗജന്യ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്, അത് തുടരും’: മോദി

അതേസമയം, രണ്ടാം ഘട്ട കൊവിഡ്19 വ്യാപനം രാജ്യത്തെ ഉലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ തുറന്ന് സമ്മതിച്ചു. കൊവിഡ്19 രൂക്ഷമായ ഈ ഘട്ടത്തില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനം, ഫാര്‍മ ഇന്‍ഡസ്ട്രി തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്നും മോദി അറിയിച്ചു.

‘നമ്മുടെ ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും കൊവിഡിനെതിരെ പോരാടുകയാണ്. നമ്മള്‍ ഒന്നാം തരംഗത്തെ വിജയകരമായി പൂര്‍ത്തീകരിച്ചു. എന്നാല്‍ രണ്ടാം തരംഗത്തില്‍ പ്രിയപ്പെട്ടവര്‍ നമുക്ക് നഷ്ടമായി. വിശ്വാസ്യ യോഗ്യമായ സ്രോതസില്‍ നിന്ന് മാത്രമെ കൊവിഡ്19 സംബന്ധിച്ച അറിയിപ്പുകള്‍ സ്വീകരിക്കാന്‍ പാടുള്ളൂ.’ മോദി പറഞ്ഞു.

വാക്‌സിനേഷന്‍ സംബന്ധിച്ച് ഊഹാപോഹങ്ങളുടെ ഇരയാവരുതെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ കൊവിഡ് 19 വാക്‌സിന്‍ കേന്ദ്രം അയച്ചിട്ടുണ്ട്. 45 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. മെയ് 1 മുതല്‍ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പുതിയ കൊവിഡ് കേസുകളും 2,767 കൊവിഡ് മരണങ്ങളുമാണ് രാജ്യത്തുണ്ടായത്.

Also Read: ‘എല്ലാ അനാവശ്യ ചെലവും ഒഴിവാക്കണം’, ഇതുവരെ ചെയ്യാതിരുന്ന അടിസ്ഥാന ഉത്തരവാദിത്തമാണ് താങ്കളുടെ സര്‍ക്കാര്‍ നിര്‍വഹിക്കേണ്ടത്; മോദിക്ക് യെച്ചൂരിയുടെ കത്ത്

Next Story