Top

രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം കെസിയും ഹാത്രസിലേക്ക്; യോഗിയുടേത് ഏകാധിപത്യഭരണമെന്ന് മുകുള്‍ വാസ്‌നിക്ക്

രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെസി വേണുഗോപാലുമുള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹാത്രസിലെത്താന്‍ അനുമതി. ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെക്കാണാന്‍ രാഹുലും പ്രിയങ്കയും നടത്തിയ രണ്ടാം ശ്രമത്തിലാണ് പൊലീസ് അനുമതി നല്‍കിയത്. ഹാത്രസിലേക്ക് കാര്‍ മാര്‍ഗ്ഗമെത്തിയ രാഹുലിനേയും പ്രിയങ്കയേയും നോയ്ഡ ടോളില്‍വെച്ച് പൊലീസ് തടഞ്ഞിരുന്നു. അതിന്‌ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന നിലപാടറിയിച്ച് രാഹുലും പ്രിയങ്കയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച്‌പേര്‍ക്ക് ഹാത്രസിലെത്താന്‍ അനുമതി നല്‍കിയത്. പ്രിയങ്ക ഗാന്ധിയാണ് ഹാത്രസിലേക്ക് വാഹനമോടിച്ചിരുന്നത്. നോയ്ഡ അതിര്‍ത്തിയില്‍ […]

3 Oct 2020 5:25 AM GMT

രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം കെസിയും ഹാത്രസിലേക്ക്; യോഗിയുടേത് ഏകാധിപത്യഭരണമെന്ന് മുകുള്‍ വാസ്‌നിക്ക്
X

രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെസി വേണുഗോപാലുമുള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹാത്രസിലെത്താന്‍ അനുമതി. ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെക്കാണാന്‍ രാഹുലും പ്രിയങ്കയും നടത്തിയ രണ്ടാം ശ്രമത്തിലാണ് പൊലീസ് അനുമതി നല്‍കിയത്. ഹാത്രസിലേക്ക് കാര്‍ മാര്‍ഗ്ഗമെത്തിയ രാഹുലിനേയും പ്രിയങ്കയേയും നോയ്ഡ ടോളില്‍വെച്ച് പൊലീസ് തടഞ്ഞിരുന്നു. അതിന്‌ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന നിലപാടറിയിച്ച് രാഹുലും പ്രിയങ്കയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച്‌പേര്‍ക്ക് ഹാത്രസിലെത്താന്‍ അനുമതി നല്‍കിയത്. പ്രിയങ്ക ഗാന്ധിയാണ് ഹാത്രസിലേക്ക് വാഹനമോടിച്ചിരുന്നത്.

നോയ്ഡ അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ യുപി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ ടോള്‍ഗേറ്റില്‍ വലിയ സംഘര്‍ഷമുണ്ടായി. യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റേത് ഏകാധിപത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്ക് ആരോപിച്ചു.

12 മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോണ്‍ഗ്രസ് സംഘത്തെ അതിര്‍ത്തി കടത്തരുതെന്ന് യുപി പൊലീസിന് ശക്തമായ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ച രാഹുലിനേയും പ്രിയങ്കയേയും യുപി പൊലീസ് തടയുകയും ഉന്തും തള്ളുമുണ്ടാകുകയും ചെയ്തിരുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഇവിടെ തമ്പടിച്ചിരുക്കുന്നത്. രാഹുലിന്റേയും പ്രിയങ്കയുടേയും സന്ദര്‍ശത്തിന് മുന്നോടിയായി യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. അതിര്‍ത്തി ജില്ലയായ യിപിയിലെ ഗൗതംബുദ്ധയില്‍ നിരോധനാജ്ഞ നിലവിലിരിക്കുകയാണ്.

അതേസമയം രാഹുലിന്റെ ഹാത്രസ് സന്ദര്‍ശനം രാഷ്ട്രീയപ്രേരിതമാണ് എന്നാരോപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്മൃതി ഇറാനിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാരണാസിയില്‍ വെച്ച് തടഞ്ഞു.

Next Story