വേഗം സുഖം പ്രാപിക്കട്ടെ ..; ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നില അന്വേഷിച്ച് രാഹുല്‍
കൊവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് അന്വേഷിച്ച് പ്രമുഖര്‍. ഉമ്മന്‍ ചാണ്ടിയുമായി ഇരുപത് മിനിട്ട് രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. എത്രയും വേഗം സുഖം പ്രാപിച്ച് കര്‍മ്മ മണ്ഡലത്തില്‍ എത്തട്ടെയെന്ന് രാഹുല്‍ ആശംസിച്ചു. മലയാള സിനിമാ മേഖലയില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ ലാലും ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു. ഇരുവരും ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞു. പൂര്‍ണ്ണ ആരോഗ്യവാനായി ഉടന്‍ തിരിച്ചെത്തട്ടെ എന്ന് ആശംസിച്ചു. ആശുപത്രി വാസത്തിലും തനിക്ക് ലഭിച്ച […]
10 April 2021 12:25 PM GMT
ഷമീർ എ

കൊവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് അന്വേഷിച്ച് പ്രമുഖര്‍. ഉമ്മന്‍ ചാണ്ടിയുമായി ഇരുപത് മിനിട്ട് രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. എത്രയും വേഗം സുഖം പ്രാപിച്ച് കര്‍മ്മ മണ്ഡലത്തില്‍ എത്തട്ടെയെന്ന് രാഹുല്‍ ആശംസിച്ചു.
മലയാള സിനിമാ മേഖലയില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ ലാലും ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു. ഇരുവരും ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞു. പൂര്‍ണ്ണ ആരോഗ്യവാനായി ഉടന്‍ തിരിച്ചെത്തട്ടെ എന്ന് ആശംസിച്ചു.
ആശുപത്രി വാസത്തിലും തനിക്ക് ലഭിച്ച നിവേദനങ്ങളും മറ്റും നോക്കി ആവശ്യമായ കാര്യങ്ങളില്‍ ഫോണില്‍ ഇടപെട്ടും ആശുപത്രിയില്‍ കഴിച്ച് കൂട്ടുകയാണ് അദ്ദേഹം. ആള്‍ക്കൂട്ടത്തിന്റെ നടുവിലായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ഒപ്പം മകന് ചാണ്ടി ഉമ്മനും ഒപ്പമുണ്ട്. ചാണ്ടി ഉമ്മനും നിരീക്ഷണത്തില്‍ കഴിയുകയാണ്.
നിലവില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉമ്മന്‍ ചാണ്ടിക്കില്ല. ജനങ്ങള്‍ക്കൊപ്പം നില്ക്കാന് കഴിയാത്ത ബുദ്ധിമുട്ട് മാത്രമാണ് അപ്പയെ അലട്ടുന്നതെന്ന് മകന് ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. നേരത്തെ ഉമ്മന്‍ ചാണ്ടി ആശുപത്രിയില്‍ കഴിയുന്ന ചിത്രങ്ങള്‍ ചാണ്ടി ഉമ്മന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു. എല്ലാവരുടെ പ്രാര്‍ഥനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉമ്മന്‍ ചാണ്ടി നന്ദി അറിയിച്ചു
തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലിരിക്കെ ഏപ്രില്‍ എട്ടിനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു തുടര്‍ന്ന് ചികിത്സയ്ക്കായി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.