ഫേസ്ബുക്ക് ആര്‍എസ്എസ് നിയന്ത്രണത്തിലെന്നതിന്റെ മറ്റൊരു സ്ഥിരീകരണമെന്ന് രാഹുല്‍ ഗാന്ധി; അനേകം ജീവിതങ്ങള്‍ അപകടത്തിലാക്കിയെന്ന് ഉവൈസി
ഫേസ്ബുക്ക് ഇന്ത്യയെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്നും അതുകൊണ്ട് തന്നെ ബജ്റങ്ക് ദള്‍ പോലുള്ള സംഘടനകളെ അവര്‍ ഭയക്കുന്നുണ്ടെന്നുമുള്ള വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ പ്രസ്ഥാവനയോട് പ്രതികരിച്ച് രാഷ്ട്ടീയ നേതാക്കള്‍.

ഫേസ്ബുക്ക് ഇന്ത്യയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും അതുകൊണ്ട് തന്നെ ബജ്റങ് ദള്‍ പോലുള്ള സംഘടനകളെ അവര്‍ ഭയക്കുന്നുണ്ടെന്നുമുള്ള വാള് സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് രാഷ്ട്രീയ നേതാക്കള്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുമാണ് രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി നേതാക്കളെ ക്ഷുഭിതരാക്കരുതെന്നുള്ളത് കൊണ്ട് മാത്രമാണ് ബജ്റങ് ദളും സമാന സ്വഭാവമുള്ള മറ്റ് രണ്ട് പാര്‍ട്ടികളേയും ഫേസ്ബുക്ക് നിരോധിക്കാത്തത് എന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. അവരുടെ സ്ഥാപനത്തിനും ജീവനക്കാര്‍ക്കുമെതിരെ അക്രമങ്ങള്‍ ഉണ്ടാകുമോ എന്നും അവര്‍ ഭയപ്പെടുന്നുണ്ട്. ബിജെപിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളേയും വിധ്വേഷങ്ങളേയും ഫേസ്ബുക്കിന് ഉയര്‍ത്തിക്കാട്ടേണ്ടി വരുന്നതെന്നും ഉവൈസി ആരോപിച്ചു.

ഫേസ്ബുക്ക് ഇന്ത്യ ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാണെന്ന് സ്ഥിരീകരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടുകൂടി എന്ന് പറഞ്ഞ് കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അത് സ്ഥിരീകരിക്കുന്ന വാള് സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്യുന്ന ദേശീയ മാധ്യമത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

ഇന്ത്യയെ ഭരിക്കുന്ന ഹിന്ദു രാഷ്ട്രീയക്കാരെ പ്രകോപിപ്പിക്കുന്നതും ബജ്റങ് ദള്‍ പോലുള്ള സംഘടനകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതും ഫേസ്ബുക്കിന് സാമ്പത്തികമായും ജീവനക്കാര്‍ ശാരീരികമായും കോട്ടം സൃഷ്ടിക്കുമെന്ന് കമ്പനിയുടെ സുരക്ഷ സംഘം മുന്നറിയിച്ച് നല്കതിയിട്ടുണ്ടെന്നായിരുന്നു വാള് സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്.

അതേസമയം വിഷയത്തില്‍ വാള് സ്ട്രീറ്റ് ജേണലിനെതിരെ വിശ്വ ഹിന്ദു പരിഷത്തും രംഗത്തെത്തി. ഡബ്ല്യുഎസ്ജെയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് വ്യക്തമാക്കി. ഡബ്ല്യുഎസ്ജെ അവരുടെ പരിതി ലംഘിച്ചു. അവര്‍ ഇന്ത്യയെ അപമാനിച്ചു. അതുകൊണ്ട് അവര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറിയും ബജ്റങ്ക് ദള്‍ മുന്‍ അധ്യക്ഷനുമായ സുരേന്ദ്ര ജെയിന് പറഞ്ഞു. ദ പ്രിന്റിനോട് സംസാരിക്കവെയായിരുന്നു ജെയിന്റെ പ്രതികരണം.