വിമാനത്തിന് മുടക്കിയ 8400 കോടി കൊണ്ട് സൈനികര്‍ക്ക് 30,00,00 തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍, 60,00,00 ജാക്കറ്റ്, 67,20,000 ഷൂസ്, 16,80,00 ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാമായിരുന്നു; രാഹുല്‍ ഗാന്ധി
ചണ്ഡീഗഢ്: പ്രധാനമന്ത്രിയ്ക്ക് വേണ്ടി പുതിയ എയര്‍ വണ്‍ വിമാനം വാങ്ങിയതില്‍ വിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേരത്തെ പഞ്ചാബില്‍ കര്‍ഷക റാലിക്കെത്തിയപ്പോഴും രാഹുല്‍ വിമര്‍ശനം നടത്തിയിരുന്നു. പ്രധാനമന്ത്രി അദ്ദേഹത്തിന് വേണ്ടി 8400 കോടി മുടക്കി വിമാനം വാങ്ങി. ഇത്രയും പൈസ സിയാച്ചിന്‍-ലഡാക്ക് അതിര്‍ത്തിയിലെ സൈനികര്‍ക്ക് വേണ്ടി മുടക്കിയിരുന്നെങ്കില്‍ 30,00,00 തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍, 60,00,00 ജാക്കറ്റ്, 67,20,000 ഷൂസ്, 16,80,00 ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാമായിരുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ […]

ചണ്ഡീഗഢ്: പ്രധാനമന്ത്രിയ്ക്ക് വേണ്ടി പുതിയ എയര്‍ വണ്‍ വിമാനം വാങ്ങിയതില്‍ വിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേരത്തെ പഞ്ചാബില്‍ കര്‍ഷക റാലിക്കെത്തിയപ്പോഴും രാഹുല്‍ വിമര്‍ശനം നടത്തിയിരുന്നു.
പ്രധാനമന്ത്രി അദ്ദേഹത്തിന് വേണ്ടി 8400 കോടി മുടക്കി വിമാനം വാങ്ങി. ഇത്രയും പൈസ സിയാച്ചിന്‍-ലഡാക്ക് അതിര്‍ത്തിയിലെ സൈനികര്‍ക്ക് വേണ്ടി മുടക്കിയിരുന്നെങ്കില്‍ 30,00,00 തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍, 60,00,00 ജാക്കറ്റ്, 67,20,000 ഷൂസ്, 16,80,00 ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാമായിരുന്നുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ ഗാന്ധി നേരത്തെ വിമര്‍ശിച്ചിരുന്നു.
അദ്ദേഹത്തിന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണ് മോദി ഇങ്ങനെ ചെയ്തതെന്ന് രാഹുല്‍ പരിഹസിക്കുകയും ചെയ്തിരുന്നു.