‘കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍’; ബ്ലാക്ക് ഫംഗസില്‍ മോദിയോട് ചോദ്യങ്ങളുയര്‍ത്തി രാഹുല്‍
ബ്ലാക്ക് ഫംഗസ് രോഗബാധ നിയന്ത്രിക്കുന്നതിലെ വീഴ്ച്ച ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബ്ലാക്ക് ഫംഗസ് നിയന്ത്രിക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും കാര്യക്ഷമതയില്ലാതെയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് ശക്തമായ വിമര്‍ശനങ്ങളുയര്‍ത്തുന്ന മൂന്നുചോദ്യങ്ങളുമായാണ് രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് എല്ലാ അന്വേഷണങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആഫോടെറിസിന്‍ ബിയുടെ അഭാവം എങ്ങനെയാണ് തരണം ചെയ്യുക? രോഗികള്‍ക്ക് ഇതുലഭ്യമാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്? ചികില്‍സയ്ക്കു […]
1 Jun 2021 3:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്ലാക്ക് ഫംഗസ് രോഗബാധ നിയന്ത്രിക്കുന്നതിലെ വീഴ്ച്ച ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബ്ലാക്ക് ഫംഗസ് നിയന്ത്രിക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും കാര്യക്ഷമതയില്ലാതെയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് ശക്തമായ വിമര്‍ശനങ്ങളുയര്‍ത്തുന്ന മൂന്നുചോദ്യങ്ങളുമായാണ് രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.
ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് എല്ലാ അന്വേഷണങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആഫോടെറിസിന്‍ ബിയുടെ അഭാവം എങ്ങനെയാണ് തരണം ചെയ്യുക? രോഗികള്‍ക്ക് ഇതുലഭ്യമാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്? ചികില്‍സയ്ക്കു പകരം സര്‍ക്കാര്‍ ഔദ്യോഗികത മുന്നോട്ടുവെച്ച് ജനങ്ങളെ എന്തിന് കപട്യത്തില്‍ വീഴ്ത്തണം തുടങ്ങീ മൂന്നു ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചത്.
കൊവിഡ് മഹാമാരിയ്ക്കിടെയുണ്ടായ ബ്ലാക്ക് ഫംഗസ് രോഗബാധ നിയന്ത്രിക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് രാഹുല്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ വര്‍ദ്ധിച്ചുവരികയാണ്. കര്‍ണാടകയില്‍ ആയിരത്തിലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 39 പേര്‍ മരിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാത്രം 39 പേര്‍ ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു.ഷിംലയിലും ഉത്തര്‍പ്രദേശിലെ മീററ്റിലും നൂറിലധികം ബ്ലാക്ക് ഫംഗസ് കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.