
കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് രാഗുല്‍ഗാന്ധി. വയനാട് മണ്ഡലത്തിലെ പര്യടനത്തിനിടയ്ക്ക് മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ ഇത്തരം വിമര്ശനങ്ങളുയര്ത്തുന്നത് ശരിയായ രീതിയല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേരളത്തിന് വലിയ വീഴ്ച്ച സംഭവിച്ചെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന. കേരളം വരുത്തിയ വീഴ്ച്ചയില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ രോഗത്തെ പിടിച്ച് നിര്‍ത്താന്‍ കേരളത്തിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്നത് വലിയ വീഴ്ച്ചകളായിരുന്നു സംഭവിച്ചതെന്ന വിമര്‍ശനമാണ് കേന്ദ്രം ഉയര്‍ത്തിയിരുന്നത്. ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ അതിനെത്തള്ളി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയിരുന്നു.
കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങള്‍ രാജ്യത്തിന് എതിരാണ്. കര്‍ഷകരുടെ ജീവിതത്തെ ഈ നിയമങ്ങല്‍ ദുരിത പൂര്‍ണ്ണമാക്കുമെന്നും രാഹുല്‍ പറഞ്ഞു. വയനാടിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് രാഹുല്‍ ഇന്നത്തെ യോഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിര്‍ഭാഗ്യകരമായ സംഭവമായിപ്പോയെന്നും സൂചിപ്പിച്ചു.