‘ലക്ഷദ്വീപിനെ വര്‍ഗീയവാദികള്‍ നശിപ്പിക്കുന്നു’; ദ്വീപിന് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി
ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമൂദ്രത്തിലെ ഇന്ത്യയുടെ രത്‌നമായ ലക്ഷദ്വീപിനെ അധികാരത്തിലിരിക്കുന്ന വര്‍ഗീയവാദികള്‍ നശിപ്പിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സമുദ്രത്തിലെ ഇന്ത്യയുടെ രത്‌നമാണ് ലക്ഷദ്വീപ്. അധികാരത്തിലുള്ള അജ്ഞരായ വര്‍ഗീയവാദികള്‍ അതിനെ നശിപ്പിക്കുകയാണ്. ഞാന്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു’, രാഹുല്‍ ട്വീറ്റ് ചെയ്തു. ലക്ഷദ്വീപ് അഡ്മിനനിസ്‌ട്രേറ്ററായ പ്രഫുല്‍ കെ പട്ടേള്‍ നടത്തുന്ന ജനവിരുദ്ധമായ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ദ്വീപ് നിവാസികള്‍ ഉള്‍പ്പെടെ […]
26 May 2021 4:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമൂദ്രത്തിലെ ഇന്ത്യയുടെ രത്‌നമായ ലക്ഷദ്വീപിനെ അധികാരത്തിലിരിക്കുന്ന വര്‍ഗീയവാദികള്‍ നശിപ്പിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സമുദ്രത്തിലെ ഇന്ത്യയുടെ രത്‌നമാണ് ലക്ഷദ്വീപ്. അധികാരത്തിലുള്ള അജ്ഞരായ വര്‍ഗീയവാദികള്‍ അതിനെ നശിപ്പിക്കുകയാണ്. ഞാന്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു’, രാഹുല്‍ ട്വീറ്റ് ചെയ്തു.

ലക്ഷദ്വീപ് അഡ്മിനനിസ്‌ട്രേറ്ററായ പ്രഫുല്‍ കെ പട്ടേള്‍ നടത്തുന്ന ജനവിരുദ്ധമായ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ദ്വീപ് നിവാസികള്‍ ഉള്‍പ്പെടെ നടത്തിക്കൊണ്ടിരിക്കുന്നത്. ദ്വീപ് നിവാസികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ദ്വീപില്‍ നിന്നും പുറത്തു പോകുന്നതിനായുള്ള ഏക മാര്‍ഗമായ എയര്‍ ആംബുലന്‍സിനുള്‍പ്പെടെ അഡ്മിനിസ്‌ട്രേറ്റര്‍ വിലക്കേര്‍പ്പെടുത്തി.
അതിനിടെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധത്തിനിടെ ദ്വീപിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അഴിച്ചു പണിക്ക് ഉത്തരവിട്ടു. സര്‍ക്കാര്‍ വകുപ്പ് നിയമന നിയമങ്ങളില്‍ കൈകടത്താന്‍ ഉത്തരവിട്ട് പ്രധാനമായി നാല് നിര്‍ദ്ദേശങ്ങളാണ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ വകുപ്പുകളിലെ നിയമന ചട്ടങ്ങള്‍ പരിശോധിക്കുകയെന്നതാണ് ഇതില്‍ ആദ്യത്തേത്. നിലവിലുള്ള റിക്രൂട്ട്മെന്റ് നിയമങ്ങളെല്ലാം പുനപരിശോധിക്കുകയും മാറിയ കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത നിയമനങ്ങളില്‍ മാനദണ്ഡമാവുന്നുണ്ടോ എന്നും പരിശോധിക്കുകയും ചെയ്യും.
നിലവിലുള്ള റിക്രൂട്ടിംഗ് കമ്മിറ്റികളിലും പുനപരിശോധന നടത്താന്‍ നിര്‍ദ്ദേശമുണ്ട്. നിലവിലുള്ള എല്ലാ റിക്രൂട്ടിംഗ് കമ്മിറ്റകളുടെ ലിസ്റ്റും ഇതില്‍ ഒഴിവാക്കേണ്ട കമ്മിറ്റികളുടെ ലിസ്റ്റും സമര്‍പ്പിക്കേണ്ടതുണ്ട്. നിരവധി കമ്മിറ്റികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് കാലതാമസമുണ്ടാക്കുന്നുണ്ടെന്നും നോട്ടീസില്‍ പറയുന്നു.
കൊച്ചിയില്‍ നിന്നും ദ്വീപിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ചില ഉദ്യോഗസ്ഥരുടെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് നല്‍കാനാണ് മറ്റൊരു നിര്‍ദ്ദേശം. ദ്വീപിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ സര്‍വേ നടത്തി മെച്ചമില്ലാത്ത ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി നടപടി എടുക്കാനാണ് മറ്റൊരു നിര്‍ദ്ദേശം. സര്‍ക്കാര്‍ വകുപ്പുകളിലധികവും ജോലി ചെയ്യുന്നത് ദ്വീപ് നിവാസികളാണ്.
നേരത്തെ വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരെ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് പ്രകാരം പിരിച്ചു വിട്ടിരുന്നു.