Top

‘മികച്ച സ്ഥാനാര്‍ഥിയുണ്ടായിട്ടും കാര്യമില്ല’; വലിയ ഭൂരിപക്ഷമില്ലാതെ ഭരണം പിടിച്ചാലും ബിജെപി അട്ടിമറിക്കുമെന്ന് രാഹുല്‍

തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ നല്‍കുന്ന അധികാരം ബിജെപി പണം ഉപയോഗിച്ച് കവര്‍ന്നെടുക്കുകയാണ്. ചെറു ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചാല്‍ അത് ബിജെപി അട്ടിമറിക്കുമെന്നും മികച്ച സ്ഥാനാര്‍ഥിയുണ്ടായിട്ടും പാര്‍ട്ടിക്ക് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യതാല്‍പര്യങ്ങള്‍ക്ക് വിപരീതമായാണ് നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ വരെ ബിജെപി ഉപയോഗിക്കുകയാണ്. രാജ്യത്തെ ജനാധിപത്യം തന്നെ ബിജെപി അട്ടിമറിച്ചു. മാധ്യമങ്ങളും ജുഡീഷ്യറിയും ഇത്തരം അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. അവരുടെ സ്വാധീനത്തിന് […]

27 Feb 2021 7:57 AM GMT

‘മികച്ച സ്ഥാനാര്‍ഥിയുണ്ടായിട്ടും കാര്യമില്ല’; വലിയ ഭൂരിപക്ഷമില്ലാതെ ഭരണം പിടിച്ചാലും ബിജെപി അട്ടിമറിക്കുമെന്ന് രാഹുല്‍
X

തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ നല്‍കുന്ന അധികാരം ബിജെപി പണം ഉപയോഗിച്ച് കവര്‍ന്നെടുക്കുകയാണ്. ചെറു ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചാല്‍ അത് ബിജെപി അട്ടിമറിക്കുമെന്നും മികച്ച സ്ഥാനാര്‍ഥിയുണ്ടായിട്ടും പാര്‍ട്ടിക്ക് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യതാല്‍പര്യങ്ങള്‍ക്ക് വിപരീതമായാണ് നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ വരെ ബിജെപി ഉപയോഗിക്കുകയാണ്. രാജ്യത്തെ ജനാധിപത്യം തന്നെ ബിജെപി അട്ടിമറിച്ചു. മാധ്യമങ്ങളും ജുഡീഷ്യറിയും ഇത്തരം അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. അവരുടെ സ്വാധീനത്തിന് വഴങ്ങാത്തത് കൊണ്ടാണ് ബിജെപി തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും രാഹുല്‍ തൂത്തുകുടിയില്‍ പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് പ്രയോജനമില്ലാത്ത നേതാവാണ് നരേന്ദ്രമോദി. രണ്ടുപേരുടെ ലാഭത്തിന് വേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നത്. ആ രണ്ടുപേര്‍ മോദിയെ ഉപയോഗിച്ച് അവരുടെ സ്വക്ക് വര്‍ധിപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും രാജിവെച്ചതോടെയാണ് പുതുച്ചേരിയിലെ യുപിഎ ഭരണം അട്ടിമറിക്കപ്പെട്ടത്. വിശ്വാസവോട്ടില്‍ സര്‍ക്കാരിനെ മറിച്ചിട്ട് രാജിവെച്ചവരില്‍ മിക്കവരും ഇതിനോടകം ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ നിയമസഭയില്‍ 33 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ബിജെപി നേതാക്കളാണ്.

Also Read: ‘വ്യക്തിപരമായി ഒരുപാട് നേട്ടങ്ങളുണ്ടാകുമെന്ന് എനിക്ക് വാഗ്ദാനമുണ്ടായി’; ‘ഓപ്പറേഷന്‍ പുതുച്ചേരി’യില്‍ മറിയാതിരുന്ന എംഎല്‍എ; ‘എന്റെ ഇടത് രാഷ്ട്രീയ ആദര്‍ശത്തെ വിലയ്ക്ക് വാങ്ങാന്‍ ബിജെപിക്കായില്ല’

Next Story