Top

‘പെഗാസസ് എന്ന ആയുധം സര്‍ക്കാര്‍ രാജ്യത്തിനെതിരെ ഉപയോഗിച്ചു’; തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് സ്ഥിരീകരിച്ച് രാഹുല്‍ ഗാന്ധി

പെഗാസസ് ചാര സോഫ്റ്റ് വെയറിനെ കേന്ദ്ര സര്‍ക്കാര്‍ ആയുധമാക്കി ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചാര സോഫ്റ്റ വെയര്‍ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടേതുള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആദ്യമായി നടത്തിയ പ്രതികരണത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. തന്റെ എല്ലാ ഫോണുകളും ചോര്‍ത്തിയിരുന്നു എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം പക്ഷേ താനായിരുന്നില്ല ചോര്‍ത്തലിന്റെ മുഖ്യ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി. ‘ഞാന്‍ ഒരു ‘മുഖ്യ ലക്ഷ്യമായിരുന്നില്ല’. എന്റെ ഫോണുകളും ടാപ്പുചെയ്തു, അത് വ്യക്തമാണ്, പക്ഷേ എന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് […]

23 July 2021 1:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പെഗാസസ് എന്ന ആയുധം സര്‍ക്കാര്‍ രാജ്യത്തിനെതിരെ ഉപയോഗിച്ചു’; തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് സ്ഥിരീകരിച്ച് രാഹുല്‍ ഗാന്ധി
X

പെഗാസസ് ചാര സോഫ്റ്റ് വെയറിനെ കേന്ദ്ര സര്‍ക്കാര്‍ ആയുധമാക്കി ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചാര സോഫ്റ്റ വെയര്‍ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടേതുള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആദ്യമായി നടത്തിയ പ്രതികരണത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. തന്റെ എല്ലാ ഫോണുകളും ചോര്‍ത്തിയിരുന്നു എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം പക്ഷേ താനായിരുന്നില്ല ചോര്‍ത്തലിന്റെ മുഖ്യ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.

‘ഞാന്‍ ഒരു ‘മുഖ്യ ലക്ഷ്യമായിരുന്നില്ല’. എന്റെ ഫോണുകളും ടാപ്പുചെയ്തു, അത് വ്യക്തമാണ്, പക്ഷേ എന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല. അഴിമതിക്കാരനും കള്ളനുമാണെങ്കിലേ ഭയപ്പെടേണ്ടതുള്ളൂ. ഞാന്‍ ഭയപ്പെടുന്നില്ല’, എന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഇതിന് പുറമെ താന്‍ പറയുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കാന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തന്റെ ഫോണ്‍ ചോര്‍ത്തുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഐബി ഉദ്യോഗസ്ഥരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സോഫ്റ്റ് വെയര്‍ സര്‍ക്കാരുകള്‍ക്ക് മാത്രമാണ് വില്‍ക്കുന്നത് എന്ന് എന്‍എസ്ഒ അറിയിച്ചിട്ടുണ്ടെന്ന് പ്രതികരിച്ച അദ്ദേഹം തീവ്രവാദികള്‍ക്കെതിരേ ഉപയോഗിക്കേണ്ട പെഗാസസ് എന്ന ആയുധം ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വന്തം രാജ്യത്തിനെതിരേ ഉപയോഗിച്ചെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒരു ആയുധമായാണ് ഇസ്രായേല്‍ സര്‍ക്കാര്‍ പെഗാസസിനെ കണക്കാക്കുന്നത്. ആ ആയുധം തീവ്രവാദികള്‍ക്കെതിരായാണ് പ്രയോഗിക്കപ്പെടേണ്ടത്. എന്നാല്‍ ഇന്ത്യയില്‍ സംഭവിച്ചത് മറിച്ചാണ്.

ചോര്‍ത്തല്‍ ലക്ഷ്യമിട്ടത് ആരെയെല്ലാമാണെന്നും വ്യക്തമാണ്. പെഗാസസിനെ രാഷ്ട്രീയനേട്ടത്തിനും ഉപയോഗിച്ചു. കര്‍ണാടകയില്‍ ഇതിന് ഉദാഹരണം നമ്മള്‍ കണ്ടതാണ്. സുപ്രീം കോടതിക്കെതിരേയും ഉപയോഗിച്ചെന്നത് ഗുരുതരമായ സാഹചര്യമണ്. ഈ വിഷയം ഗൗരവകമായി പരിശോധിക്കപ്പെടണം. വിഷയങ്ങലുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി രാജിവെക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Next Story

Popular Stories