Top

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹം; രാഹുല്‍ ഗാന്ധി

പെരുമ്പാവൂര്‍: കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ അതിന് കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് എന്റെയൊരു ആഗ്രഹവുമാണ്. പക്ഷെ അതിന് കുറച്ചു സമയം കൂടി വേണ്ടി വരുമെന്നും എങ്കിലും അതിനായുള്ള ശ്രമം താന്‍ തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. സിപിഐഎം ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ […]

23 March 2021 11:29 AM GMT

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹം; രാഹുല്‍ ഗാന്ധി
X

പെരുമ്പാവൂര്‍: കേരളത്തിലൊരു വനിതാ മുഖ്യമന്ത്രി വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ അതിന് കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുക എന്നത് എന്റെയൊരു ആഗ്രഹവുമാണ്. പക്ഷെ അതിന് കുറച്ചു സമയം കൂടി വേണ്ടി വരുമെന്നും എങ്കിലും അതിനായുള്ള ശ്രമം താന്‍ തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

സിപിഐഎം ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി നോക്കണമെന്ന് കോട്ടയത്ത് രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സിപിഐഎം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

Next Story