Top

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ തൃപ്തനല്ലെന്ന് രാഹുല്‍ ഗാന്ധി

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. കേരളത്തില്‍ സാമ്പത്തിക, തൊഴില്‍ മേഖലയില്‍ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സൗഹാര്‍ദമായ ആശയത്തെ വേണോ അതോ ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രം വേണമോ എന്ന് കേരളം തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ താന്‍ തൃപ്തനല്ല. അതേസമയം യവാക്കളുടെ എണ്ണത്തില്‍ തൃപ്തനാണ്. കൂടുതല്‍ സ്ത്രീകളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. […]

3 April 2021 11:33 PM GMT

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ തൃപ്തനല്ലെന്ന് രാഹുല്‍ ഗാന്ധി
X

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. കേരളത്തില്‍ സാമ്പത്തിക, തൊഴില്‍ മേഖലയില്‍ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സൗഹാര്‍ദമായ ആശയത്തെ വേണോ അതോ ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രം വേണമോ എന്ന് കേരളം തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയിലെ സ്ത്രീ പ്രാതിനിധ്യത്തില്‍ താന്‍ തൃപ്തനല്ല. അതേസമയം യവാക്കളുടെ എണ്ണത്തില്‍ തൃപ്തനാണ്. കൂടുതല്‍ സ്ത്രീകളെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ സ്ത്രീ പ്രാതിനിധ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തിലെ നേതാക്കളോട് സംസാരിച്ചിരുന്നു. രാജ്യത്തിന്റെ നിലവിലെ സാഹചര്യം നോക്കുമ്പോള്‍, സാമ്പത്തിക സ്ഥിതി, തൊഴിലില്ലായ്മ സ്ഥിതി നോക്കുമ്പോള്‍ നമുക്ക് വലിയ രീതിയില്‍ ചിന്തിക്കണം. ന്യായ് പദ്ധതി ഇതിന് അനിവാര്യമാണെന്നും നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിജ്ഞാ ബന്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിഭജനത്തിന്റെ നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. കേരളം ഏറ്റവും വലിയ മതസൗഹാര്‍ദ ഇടമാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എല്ലാ വിഭാഗങ്ങളും പരസ്പരം ബഹുമാനിക്കുന്ന സ്ഥലമാണ്. കേരളത്തില്‍ ഇത്തരമൊരു വിഭജനം നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. അതില്‍ ഞങ്ങള്‍ വളരെ ക്ലിയറാഅണ്. ഇതു തന്നെയാണ് അസമിലും പറഞ്ഞത്.

Next Story