Top

‘ഇദ്ദേഹത്തിന്റെ പ്രചരണത്തിന് എത്തണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു’; മുരളീധരന്റെ നേമത്ത് ആവേശമായി രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരണമെന്ന് താന്‍ അതിയായി ആഗ്രഹിച്ചിരുന്നത് കെ മുരളീധരന് വേണ്ടിയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളമെന്ന ആശയത്തെയാ്ണ് മുരളീധരന്‍ പ്രതിനിധീകരിക്കുന്നത്. വിദ്വേഷത്തിനും വിഭജനത്തിനും എതിരെയാണ് മുരളീധരന്റെ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു. കെ മുരളീധരനുവേണ്ടി നേമത്ത് അവസാന ഘട്ട പ്രചരണത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ഹെലിപാഡില്‍നിന്നും ഓട്ടോറിക്ഷയിലാണ് രാഹുല്‍ പൂജപ്പുരയിലെ വേദിയിലേക്കെത്തിയത്. ‘ഞാന്‍ നിങ്ങളോട് ആവേശകരമായ ഒരു കാര്യം പറയട്ടെ. അദ്ദേഹം ഇപ്പോള്‍ത്തന്നെ ഒരു തെരഞ്ഞെടുപ്പ് വിജയിച്ചതേയുള്ളു. ആരുടെയൊക്കെ പ്രചരണത്തിന് പോകണമെന്ന ലിസ്റ്റ് എനിക്ക് കിട്ടിയപ്പോള്‍ […]

4 April 2021 7:49 AM GMT

‘ഇദ്ദേഹത്തിന്റെ പ്രചരണത്തിന് എത്തണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു’; മുരളീധരന്റെ നേമത്ത് ആവേശമായി രാഹുല്‍ ഗാന്ധി
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരണമെന്ന് താന്‍ അതിയായി ആഗ്രഹിച്ചിരുന്നത് കെ മുരളീധരന് വേണ്ടിയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളമെന്ന ആശയത്തെയാ്ണ് മുരളീധരന്‍ പ്രതിനിധീകരിക്കുന്നത്. വിദ്വേഷത്തിനും വിഭജനത്തിനും എതിരെയാണ് മുരളീധരന്റെ പോരാട്ടമെന്നും രാഹുല്‍ പറഞ്ഞു.

കെ മുരളീധരനുവേണ്ടി നേമത്ത് അവസാന ഘട്ട പ്രചരണത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ഹെലിപാഡില്‍നിന്നും ഓട്ടോറിക്ഷയിലാണ് രാഹുല്‍ പൂജപ്പുരയിലെ വേദിയിലേക്കെത്തിയത്.

‘ഞാന്‍ നിങ്ങളോട് ആവേശകരമായ ഒരു കാര്യം പറയട്ടെ. അദ്ദേഹം ഇപ്പോള്‍ത്തന്നെ ഒരു തെരഞ്ഞെടുപ്പ് വിജയിച്ചതേയുള്ളു. ആരുടെയൊക്കെ പ്രചരണത്തിന് പോകണമെന്ന ലിസ്റ്റ് എനിക്ക് കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞത്, ഒരാളുണ്ട്, അയാളുടെ പ്രചരണത്തിന് ഞാന്‍ പോയിരിക്കും എന്നാണ്. അത് ഈ മനുഷ്യന് വേണ്ടിയാണ്. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. അദ്ദേഹം കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥി മാത്രമല്ല. അദ്ദേഹം കേരളമെന്ന ആശയത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു രോഗിയെ രക്ഷിക്കാന്‍ പോകുന്ന നേഴ്‌സിന്റെ ചിന്താഗതിയുള്ള ആളാണ് ഇദ്ദേഹം. മറ്റൊരു മനുഷ്യന്റെ വേദന മനസിലാക്കാന്‍ കഴിയുന്ന ചിന്താഗതിയുള്ള ആള്‍. അതുകൊണ്ടാണ് ഇതൊരു ധാര്‍മ്മികതയാണെന്ന് പറയുന്നത്. മറ്റ് മനുഷ്യരുടെ വേദന മനസിലാക്കുക എന്നാണ് എല്ലാ മതങ്ങളും പറയുന്നത്. അദ്ദേഹം രണ്ട് രാഷ്ട്രീയ സംഘടനകളെയല്ല എതിര്‍ക്കുന്നത്. വിദ്വേഷത്തിനും വിഭജനത്തിനും എതിരെയാണ് അദ്ദേഹത്തിന്റെ പോരാട്ടം. കേരളത്തില്‍ അദ്ദേഹം ഒരിക്കലും പരാജയപ്പെടാന്‍ പോവുന്നില്ല’, രാഹുല്‍ വ്യക്തമാക്കി.

പ്രസംഗത്തിലുടനീളം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ജനങ്ങളെ വിഭജിക്കുന്നതിലും വിദ്വേഷം പടര്‍ത്തുന്നതിലും ഇരു സര്‍ക്കാരുകളും പാര്‍ട്ടികളും ഒരേ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ഭാവിയെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. ബിജെപിയും ആര്‍എസ്എസും കേരളത്തിന്റെ ഐക്യത്തെ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ടെ റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുല്‍ നേമത്തെത്തിയത്. രാഹുലിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാന യോഗമായിരുന്നു നേമത്തേത്.

Next Story