കൊവിഡ് വാക്‌സിന്റെ വിതരണം എന്നാണെന്നറി യാന്‍ നിങ്ങളുടെ സംസ്ഥാനത്ത് തെരഞ്ഞടുപ്പ് എന്നാണെന്ന് നോക്കു; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
കൊവിഡ് വാക്‌സിന്‍ വിതരണം എന്നാണെന്നറിയാന്‍ തെരഞ്ഞെടുപ്പ് തിയതി നോക്കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കൊവിഡ് വാക്‌സിന്‍ വിതരണം എന്നാണെന്നറിയാന്‍ തെരഞ്ഞെടുപ്പ് തിയതി നോക്കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബീഹാറില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ പ്രകടന പത്രികയെ പരിഹസിച്ച് കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
‘കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്റെ വിതരണം പ്രഖ്യപിച്ച് കഴിഞ്ഞു. നിങ്ങള്‍ക്ക് കൊവിഡ് വാക്‌സിനും വ്യാജ വാഗ്ദാനങ്ങളും എന്ന് കിട്ടുമെന്നറിയാന്‍ നിങ്ങളുടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതിയെന്നാണെന്ന് നോക്കു’, എന്നാണ് രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററില്‍ പറഞ്ഞത്.
എത്രയും പെട്ടെന്ന് തന്നെ കൊവിഡ് വാക്‌സിന്‍ വി പണിയില്‍ എത്തുമെന്നും ബിഹാറിലെ ജനങ്ങള്‍ വാക്‌സിന്‍ സൗജന്യമായി ലഭ്യമാകുമെന്നും ഇതാണ് ബീഹാറിലെ പ്രകടനപത്രികയില്‍ ആദ്യം പറഞ്ഞിട്ടുള്ളതെന്നുമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്ച്ച പറഞ്ഞത്.
ഇതേതുടര്‍ന്ന് ഒട്ടേറെ പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അങ്ങനെയാണെങ്കില്‍ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളുടെ, ബിജെപിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാവാത്ത ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കില്ലെ എന്ന ചോദ്യമാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ സാമൂഹ്യമാധ്യമത്തിലൂടെ ഉന്നയിച്ചത്.
- TAGS:
- Rahul Gandhi