ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത് കള്ളത്തരം കയ്യോടെ പിടിച്ചതിനാല്‍; രാഹുല്‍ ഗാന്ധി
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിണറായി വിജയന് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തി. ഇഎംസിസിയുമായി എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മത്സ്യ തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ആര്‍ജവമില്ലാത്തത് കൊണ്ടാണ് ഇത്തരം ഒരു നീക്കം. കള്ളത്തരം കയ്യോടെ പിടികൂടിയതോടെയാണ് കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാരുടെ കൈയ്യിലേക്ക് പണമെത്തിക്കുകയാണ് ന്യായ് പദ്ധതിയിലൂടെ യുഡിഎഫ് ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ ദാനമായിട്ടല്ല പദ്ധതി നടപ്പാക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പരിചയ സമ്പന്നരും […]

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിണറായി വിജയന് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തി. ഇഎംസിസിയുമായി എന്തിനാണ് രഹസ്യ കരാറുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
മത്സ്യ തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ആര്‍ജവമില്ലാത്തത് കൊണ്ടാണ് ഇത്തരം ഒരു നീക്കം. കള്ളത്തരം കയ്യോടെ പിടികൂടിയതോടെയാണ് കരാറില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സാധാരണക്കാരുടെ കൈയ്യിലേക്ക് പണമെത്തിക്കുകയാണ് ന്യായ് പദ്ധതിയിലൂടെ യുഡിഎഫ് ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ ദാനമായിട്ടല്ല പദ്ധതി നടപ്പാക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പരിചയ സമ്പന്നരും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി രാഹുല്‍ സംവാദത്തിലേര്‍പ്പെട്ടിരുന്നു.