ജയ് ശ്രീരാം വിളിക്കുന്നത് ഇത്ര വലിയ പാപമാണോയെന്ന് രാഹുല്‍ ഈശ്വര്‍
പാലക്കാട് നഗരസഭാ കാര്യാലയത്തിനുള്ളില്‍ ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. നടപടി തിരുത്തപ്പെടേണ്ടതാണെന്നു പറഞ്ഞ രാഹുല്‍ ഈശ്വര്‍ എന്നാല്‍ ജയ് ശ്രീം രാം വിളിക്കുന്നത് ഒരു വലിയ പാപമായി ചിത്രീകരിക്കുന്നത് ഖേദകരമാണെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു. ‘ നമ്മുടെ മഹാത്മാ ഗാന്ധിയെന്ന രാഷ്ട്ര പിതാവ് രാമന്റെ നാമം കൊണ്ട് ജീവിക്കുകയും മരിക്കുകയും ചെയ്ത ഒരു വ്യക്തിയാണ്. ജയ്ശ്രീ രാം എന്ന് പറഞ്ഞാല്‍ എന്തോ വലിയ പാതകം ചെയ്തു എന്ന് ധ്വനിപ്പിക്കുന്നത് […]

പാലക്കാട് നഗരസഭാ കാര്യാലയത്തിനുള്ളില്‍ ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. നടപടി തിരുത്തപ്പെടേണ്ടതാണെന്നു പറഞ്ഞ രാഹുല്‍ ഈശ്വര്‍ എന്നാല്‍ ജയ് ശ്രീം രാം വിളിക്കുന്നത് ഒരു വലിയ പാപമായി ചിത്രീകരിക്കുന്നത് ഖേദകരമാണെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു.
‘ നമ്മുടെ മഹാത്മാ ഗാന്ധിയെന്ന രാഷ്ട്ര പിതാവ് രാമന്റെ നാമം കൊണ്ട് ജീവിക്കുകയും മരിക്കുകയും ചെയ്ത ഒരു വ്യക്തിയാണ്. ജയ്ശ്രീ രാം എന്ന് പറഞ്ഞാല്‍ എന്തോ വലിയ പാതകം ചെയ്തു എന്ന് ധ്വനിപ്പിക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
എല്ലാവരുടെയും ഭാഗമായ നഗരസഭാ കാര്യാലയത്തില്‍ ജയ് ശ്രീ രാം വിളിച്ചതിനെ നിരുത്സാഹപ്പെടുത്താം. പക്ഷെ ജയ്ശ്രീരാം വിളിക്കുന്നത് വലിയപാപമാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
എല്ലാ പാര്‍ട്ടിയിലും ചില ആവേശ കമ്മിറ്റിക്കാര് ഉണ്ടാവും. എല്ലാ രാഷട്രീയ നേതാക്കളും ഈ വിഷയത്തെ പക്വമായാണ് കൈകാര്യം ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. കാര്യാലയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീം രാം ബാനര്‍ ഉയര്‍ത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പാലക്കാട് നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രകടനത്തിനെത്തിയ പ്രവര്‍ത്തകര്‍ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും വീശുകയും ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ചിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയത്.
നഗരസഭാ കെട്ടിടത്തില്‍ ഡിവൈഎഫ്ഐ ദേശീയ പതാക കുത്തനെ തൂക്കിയെന്നാരോപിച്ചാണ് പരാതി. ഡിവൈഎഫ്ഐ ദേശീയ പതാകയെ അപമാനിച്ചെന്നും ദുരുപയോഗം ചെയ്തെന്നും പരാതിയില്‍ പറയുന്നു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.
മാര്‍ച്ചിനു പിന്നാലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ യുവമോര്‍ച്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. നഗരസഭാ കെട്ടിടത്തില്‍ ഡിവൈഎഫ്ഐ ദേശീയ പതാക കുത്തനെ തൂക്കിയെന്നാരോപിച്ചാണ് പരാതി. ഡിവൈഎഫ്ഐ ദേശീയ പതാകയെ അപമാനിച്ചെന്നും ദുരുപയോഗം ചെയ്തെന്നും പരാതിയില്‍ പറയുന്നു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.
- TAGS:
- Rahul Ishwar