‘സന്യാസി തുല്യനായ കുമ്മനത്തെ വെച്ച് പ്രതിരോധിക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം’; രാഹുല്‍ ഈശ്വര്‍
കൊടകരകുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുമ്മനം രാജശേഖരനെ വെച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനായത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസമെന്ന് രാഹുല്‍ ഈശ്വര്‍. ബിജെപിയിലും സംഘപരിവാറിലും ആദരണീയനായ കുമ്മനം രാജശേഖരന് വിവാദങ്ങള്‍ക്കിടെ എടുത്ത നിലപാട് ബിജെപി നേതൃത്വത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ മാറ്റി ഒന്നിച്ച് മുന്നോട്ട് പോവാന്‍ സഹായിച്ചേക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കുമ്മനം രാജശേഖരനെ ഇറക്കി പ്രതിരോധിച്ചത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം. ബിജെപി, സംഘപരപരിവാര് വളരെ ക്രെഡിബിലിറ്റി ഉള്ള കുമ്മനം രാദേശേഖരനെ പോലെ ഉള്ളൊരാള്, അദ്ദേഹം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് […]
6 Jun 2021 9:18 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകരകുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുമ്മനം രാജശേഖരനെ വെച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനായത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസമെന്ന് രാഹുല്‍ ഈശ്വര്‍. ബിജെപിയിലും സംഘപരിവാറിലും ആദരണീയനായ കുമ്മനം രാജശേഖരന് വിവാദങ്ങള്‍ക്കിടെ എടുത്ത നിലപാട് ബിജെപി നേതൃത്വത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ മാറ്റി ഒന്നിച്ച് മുന്നോട്ട് പോവാന്‍ സഹായിച്ചേക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കുമ്മനം രാജശേഖരനെ ഇറക്കി പ്രതിരോധിച്ചത് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസം. ബിജെപി, സംഘപരപരിവാര് വളരെ ക്രെഡിബിലിറ്റി ഉള്ള കുമ്മനം രാദേശേഖരനെ പോലെ ഉള്ളൊരാള്, അദ്ദേഹം വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് ആരും പറയില്ല. കാശിന്റെ കാര്യത്തിലൊക്കെ അള്‍ട്രാ നീറ്റായ, സന്യാസി തുല്യനായ ഒരു വ്യക്തിയെ പ്രതിരോധത്തിന് മുന്നോട്ട് വെക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ നല്‍കുക ഒരു യൂണിഫൈയിംഗ് മെസേജായിരിക്കും,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.
കൊടകര കേസില്‍ ബിജെപിക്ക് ശക്തമായി പ്രതിരോധിച്ചു ഇന്നലെ കുമ്മനം രാജശേഖരന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. കൊടകര കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് കുമ്മനം പറഞ്ഞു. കുറെ നാളുകളായി സിപിഐഎമ്മും കോണ്‍ഗ്രസും മാധ്യമങ്ങളും ബിജെപിയെ കൊത്തിക്കീറുകയാണെന്നും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നു കുമ്മനം പറഞ്ഞു. ”കൊടകര കേസിലെ പ്രതികള്‍ സിപിഐഎം സിപിഐ പ്രവര്‍ത്തകരാണ്. ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ കേസില്‍ അറസ്റ്റിലായവരുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നില്ല. സിപിഐയുടെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് പ്രതികള്‍. ബിജെപിയെ അവഹേളിക്കാനും ഒറ്റപ്പെടുത്തി നശിപ്പിക്കാനുമാണ് സിപിഐഎം ശ്രമിക്കുന്നത്. പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ പരിഹാസ്യപാത്രമാക്കി മാറ്റാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതൊന്നും വില പോവില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. നേതാക്കന്മാരെ ആക്രമിച്ച് അപകീര്‍ത്തി പെടുത്തി ബിജെപിയെ നശിപ്പിക്കാമെന്ന് കരുതേണ്ട. മാധ്യമവിചാരണ ബിജെപി അതിജീവിക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ബിജെപിയെ ഒഴിക്കാനുള്ള കരുനീക്കങ്ങളാണ് നടക്കുന്നത്.”-കുമ്മനം പറഞ്ഞു.