Top

‘ശ്രീജിത്ത് പ്രതിഭയുള്ള ചെറുപ്പക്കാരന്‍, എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്’; പിന്തുണച്ച് രാഹുല്‍ ഈശ്വര്‍

കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ റേപ്പ് ജോക്ക് നടത്തിയ ശ്രീജിത്ത് പണിക്കരെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍. ശ്രീജിത്തിന്റേത് റേപ്പ് ജോക്ക് അല്ലെന്നും അദ്ദേഹം ആക്ഷേപഹാസ്യത്തിലൂടെ കാര്യങ്ങള്‍ പറയുന്നതാണെന്നും രാഹുല്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. വളരെ പ്രതിഭയുള്ള ഒരു ചെറുപ്പക്കാരനാണ് ശ്രീജിത്ത് പണിക്കരെന്നും അയാളെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിനാണെന്നും രാഹുല്‍ ചോദിച്ചു. ശ്രീജിത്തനെ ഇങ്ങനെ ആക്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. കൊവിഡ് കാലത്തെങ്കിലും ഈ പ്രതികാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. രാഹുല്‍ […]

8 May 2021 10:28 AM GMT

‘ശ്രീജിത്ത് പ്രതിഭയുള്ള ചെറുപ്പക്കാരന്‍, എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്’; പിന്തുണച്ച് രാഹുല്‍ ഈശ്വര്‍
X

കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ റേപ്പ് ജോക്ക് നടത്തിയ ശ്രീജിത്ത് പണിക്കരെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍. ശ്രീജിത്തിന്റേത് റേപ്പ് ജോക്ക് അല്ലെന്നും അദ്ദേഹം ആക്ഷേപഹാസ്യത്തിലൂടെ കാര്യങ്ങള്‍ പറയുന്നതാണെന്നും രാഹുല്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. വളരെ പ്രതിഭയുള്ള ഒരു ചെറുപ്പക്കാരനാണ് ശ്രീജിത്ത് പണിക്കരെന്നും അയാളെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിനാണെന്നും രാഹുല്‍ ചോദിച്ചു. ശ്രീജിത്തനെ ഇങ്ങനെ ആക്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. കൊവിഡ് കാലത്തെങ്കിലും ഈ പ്രതികാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഈശ്വര്‍ പറഞ്ഞത്: ”ശ്രീജിത്ത് പണിക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ കേരളത്തില്‍ ഉയര്‍ന്ന് വന്ന മികച്ച രാഷ്ട്രീയ നിരീക്ഷകനാണ്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ നിന്ന് ഒരു വരി അടര്‍ത്തിമാറ്റി അദ്ദേഹം വളരെ മോശക്കാരനാണെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്. അദ്ദേഹം ആക്ഷേപഹാസ്യം ഉപയോഗിച്ച് പല കാര്യങ്ങളും കേരളത്തിന്റെ പൊതുസമൂഹത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. അതിവിദഗ്ദമായി ത്രീസം പോലെയുള്ള വാക്കുകള്‍ രശ്മിത രാമചന്ദ്രന്‍ എത്ര എളുപ്പത്തില്‍ ഇതില്‍ തിരുകി കയറ്റി. കൊവിഡിന്റെ കാലത്തും വ്യക്തിവിരോധം തീര്‍ക്കാനും പ്രതികാരം ചെയ്യാനുമാണോ ഉപയോഗിക്കേണ്ടത്. വളരെ പ്രതിഭയുള്ള ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിന്. അയാളെ ഇങ്ങനെ ആക്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. കൊവിഡ് കാലത്തെങ്കിലും ഈ പ്രതികാര രാഷ്ട്രീയം ഉപേക്ഷിക്കണം.”

ഇതിനിടെ, പരാമര്‍ശത്തില്‍ മാപ്പ് പറയാതെ ശ്രീജിത്തിനൊപ്പം ഒരു ചാനല്‍ ചര്‍ച്ചയിലും പങ്കെടുക്കില്ലെന്ന് അഡ്വ. രശ്മിത രാമചന്ദ്രനും വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് രശ്മിത നിലപാട് അറിയിച്ചത്. താന്‍ ഇക്കാര്യത്തിലെടുത്ത ഇതേ തീരുമാനം തന്നെ സ്വീകരിക്കണമെന്ന് രശ്മിത പ്രമോദ് പുഴങ്കര, ലാല്‍ കുമാര്‍, ആര്‍ രാംകുമാര്‍, അഭിലാഷ് എംആര്‍ എന്നിവരുടെ പേര് എടുത്ത് പോസ്റ്റിലൂടെത്തന്നെ ആവശ്യപ്പെട്ടു. എന്നാല്‍ ശ്രീജിത്ത് പണിക്കര്‍ മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും അയാളെ മാധ്യമചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കണമെന്നാണ് തന്റെ നിലപാടെന്ന് പ്രമോദ് പുഴങ്കര പോസ്റ്റിന് താഴെ പ്രതികരിച്ചു.

ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പാനലിസ്റ്റായി പങ്കെടുക്കില്ലെന്ന് ഇടതുനിരീക്ഷകരായ റെജി ലൂക്കോസും ഡോ പ്രേം കുമാറും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

റെജി ലൂക്കോസ് പറഞ്ഞത്: ”നിരവധി ചര്‍ച്ചകളില്‍ ഞാന്‍ ശ്രീജിത്ത് പണിക്കരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. എന്റെ ഓര്‍മ്മ ശരിയാണങ്കില്‍ ഇദ്ദേഹത്തിന്റെ ആദ്യ ചാനല്‍ ചര്‍ച്ചയില്‍ ഞാനുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പല സംഘപരിവാര്‍ ബിജെപി അനുകൂല വ്യാഖ്യനങ്ങളെയും ഞാന്‍ ഘണ്ഡിക്കുകയും ശക്തമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. താങ്കള്‍ ബിജെപി വക്താവാണന്ന് ഞാനാണ് ആദ്യമായി ഇദ്ദേഹത്തെ ഒരു ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത്. നമ്മുടെ സംസ്‌കാരത്തെയും മനുഷ്വത്ന്വത്തേയും അതി നീചമായി പരിഹസിക്കുന്ന അധമ പ്രവര്‍ത്തിയാണ് ഇദ്ദേഹത്തിന്റെ FB പോസ്റ്റ്. വനിതയടക്കം രണ്ടു DY FI പ്രവര്‍ത്തകര്‍ കോവിഡ് ഗുരുതരമായ രോഗിയെ സ്വജീവന്‍ പോലും പണയം വച്ച് നിമിഷ നേരം കൊണ്ട് ബൈക്കില്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചതിനെതിരെയാണ് പണിക്കരുടെ ബലാല്‍സംഘ നിര്‍വചനത്തിലുള്ള അധിക്ഷേപം.”

”ഇത് ആ പെണ്‍കുട്ടിയ്ക്കു നേരെ പോലുമുള്ള അധമപ്രയോഗമാണ്. ബൈക്കിലാകുമ്പോള്‍ ബലാല്‍സംഘ സാധ്യത കുറവാണന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം. ആബ്ബുലന്‍സില്‍ മുന്‍പു ബലാല്‍സംഘം നടന്നിട്ടുണ്ടന്നും ഇതിന് ഉപോല്‍പലകമായി ഇദ്ദേഹ എഴുതിയിട്ടുണ്ട്. കേരളം കേട്ട ഏറ്റവും ക്രൂരവും അപമാനവും അധമവുമായ പയോഗമാണിത്. ഇടതുപക്ഷത്തുനിന്നും ഇനി ഒരാളും ഇദ്ദേഹത്തോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നാണ് എന്റെ പക്ഷം. DYFI യുടെ കേരളം മൊത്തം കൂപ്പുകൈയ്യോടെ അഭിനന്ദിച്ച ഈ വനിത പ്രവര്‍ത്തകയുള്‍പ്പെടെയുള്ള രണ്ടു പേര്‍ക്കും ( രേഖ, അശ്വിന്‍ ) എതിരെ നടത്തിയ ഈ അധിക്ഷേപം എഴുതിയ ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ഇനി ചാനല്‍ ചര്‍ച്ചയ്ക്കു ഞാനുണ്ടാവില്ല.
റെജി ലൂക്കോസ്.”

പ്രേംകുമാറിന്റെ പ്രതികരണം: ”പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണ്‍കെ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാന്‍ എന്നെക്കൊണ്ടാവില്ല. ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല. ഇതില്‍ക്കൂടുതലൊന്നുമില്ല; ഇതില്‍ക്കുറവുമില്ല.”

കഴിഞ്ഞ ദിവസം പുന്നപ്രയില്‍ കൊവിഡ്19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ശക്തമായ പ്രചാരണം നടക്കുകയാണ്. ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ നിന്നും ഇടത് നിരീക്ഷകര്‍ മാറി നില്‍ക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതിനിടെയാണ് നിലപാട് അറിയിച്ച് ഡോ. പ്രേംകുമാറും റെജി ലൂക്കോസും രംഗത്തെത്തിയത്. കൊവിഡ് 19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ന്യായീകരണ ക്യാപ്‌സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.
സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.
[1] ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്‌സിജന്‍ വലിച്ചു കയറ്റാം.
[2] നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.
[3] ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.
[4] വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
[5] ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാന്‍ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്‌സൂള്‍

Next Story