‘പിണറായിയെ എതിര്‍ക്കുന്നവര്‍ പോലും അദ്ദേഹം വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു’; അതാണ് കേരള രാഷ്ട്രീയസത്യമെന്ന് രാഹുല്‍ ഈശ്വര്‍
പിണറായി വിജയന് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്നാണ് തീവ്രഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ കോണ്‍ഗ്രസ് തകരുമെന്നും ഇതാണ് തീവ്രഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്നും രാഹുല്‍ മീഡിയ വണ്ണില്‍ പറഞ്ഞു. പിണറായി വിജയനെ എതിര്‍ക്കുന്നവര്‍ പോലും അദ്ദേഹം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതോടെ കോണ്‍ഗ്രസിന്റെ സ്പേസ് നഷ്ടമാകും. ഇതാണ് കേരളത്തിലെ രാഷ്ട്രീയസത്യമെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍: ”ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് ജയിക്കണമെന്നും അങ്ങനെ കോണ്‍ഗ്രസ് തകരണമെന്നും ആഗ്രഹിക്കുന്നവരാണ് തീവ്ര […]

പിണറായി വിജയന് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്നാണ് തീവ്രഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ കോണ്‍ഗ്രസ് തകരുമെന്നും ഇതാണ് തീവ്രഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്നും രാഹുല്‍ മീഡിയ വണ്ണില്‍ പറഞ്ഞു. പിണറായി വിജയനെ എതിര്‍ക്കുന്നവര്‍ പോലും അദ്ദേഹം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതോടെ കോണ്‍ഗ്രസിന്റെ സ്പേസ് നഷ്ടമാകും. ഇതാണ് കേരളത്തിലെ രാഷ്ട്രീയസത്യമെന്ന് രാഹുല്‍ പറഞ്ഞു.
രാഹുല്‍ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍:
”ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് ജയിക്കണമെന്നും അങ്ങനെ കോണ്‍ഗ്രസ് തകരണമെന്നും ആഗ്രഹിക്കുന്നവരാണ് തീവ്ര ഹിന്ദു വലതുപക്ഷം. കോണ്‍ഗ്രസ് മുക്തമായ കേരളവും ഇന്ത്യയും ഉണ്ടായാല്‍ മാത്രമേ തങ്ങള്‍ക്ക് സ്പേസ് ഉള്ളൂവെന്ന് ഇവര്‍ കരുതുന്നു. അതിന് ശേഷം ആദ്യം നായര്‍ -നസ്രാണി കോമ്പിനേഷനും പിന്നീട് നായര്‍ -നസ്രാണി- ഈഴവ കോമ്പിനേഷനും ഇവിടെ വരണമെന്നാണ് ആഗ്രഹം. ബാലശങ്കര്‍ അടക്കമുള്ളവര്‍ പറയുന്നതാണ് ഇക്കാര്യം. പിണറായിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവര്‍ പോലും പിണറായി ജയിക്കണമെന്നും കോണ്‍ഗ്രസിന്റെ സ്പേസ് ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. അതാണ് കേരളത്തിലെ രാഷ്ട്രീയ സത്യം.”
”ഇത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. തിരിച്ച് ഇടതുപക്ഷത്തിരിക്കുന്നവര്‍ക്കും ഇതുതന്നെയാണ് ആഗ്രഹം. നാലഞ്ച് സീറ്റ് ബിജെപിയിലേക്ക് പോയാലും കുഴപ്പമില്ല. കോണ്‍ഗ്രസിന്റെ സ്പേസും വോട്ടുകളും, വിശിഷ്യാ നായര്‍ വോട്ടുകളും കുറച്ച് നസ്രാണി വോട്ടുകളും അങ്ങോട്ട് പോയാല്‍ തങ്ങള്‍ക്ക് വീണ്ടും ഭരണത്തുടര്‍ച്ച കിട്ടുമെന്ന് കരുതുന്നവരാണ് അവര്‍. ഇതൊന്നും ആള്‍ക്കാര്‍ക്ക് അറിയില്ലെന്ന് തെറ്റിദ്ധരിക്കേണ്ട, എല്ലാവര്ക്കും അറിയാവുന്നതാണ്. ”