’30 സെക്കന്റ് കൊടുക്ക് അഭിലാഷേയെന്ന് കുഞ്ചാക്കോ ബോബനും സൈജുവും’; മോഹന്‍കുമാര്‍ ഫാന്‍സിനെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍
ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി രാഹുല്‍ ഈശ്വര്‍. സിനിമയിലൂടെ ജിസ് ജോയി, കുഞ്ചാക്കോ ബോബന്, സൈജു കുറിപ്പ് എന്നിവര്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപിച്ചു എന്ന ആരോപിച്ചാണ് രാഹുലിന്റെ പരാതി. മുന്‍പ് റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചാപരിപാടിയില്‍ തന്റെ വാദം പറയാന്‍ രാഹുല്‍ 30 സെക്കന്‍ഡ് ചോദിക്കുന്നതിന്റെ വീഡിയോ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ സീനില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കന്‍ഡ് അല്ലേ കൊടുക്കൂ അഭിലാഷേ എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. […]

ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി രാഹുല്‍ ഈശ്വര്‍. സിനിമയിലൂടെ ജിസ് ജോയി, കുഞ്ചാക്കോ ബോബന്, സൈജു കുറിപ്പ് എന്നിവര്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപിച്ചു എന്ന ആരോപിച്ചാണ് രാഹുലിന്റെ പരാതി.
മുന്‍പ് റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചാപരിപാടിയില്‍ തന്റെ വാദം പറയാന്‍ രാഹുല്‍ 30 സെക്കന്‍ഡ് ചോദിക്കുന്നതിന്റെ വീഡിയോ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ സീനില്‍ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കന്‍ഡ് അല്ലേ കൊടുക്കൂ അഭിലാഷേ എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഈ വീഡിയോ പങ്കുവച്ചാണ് രാഹുല്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് രാഹുല്‍ പറയുന്നു: ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളില്‍ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസില്‍ പരാതി നല്‍കും. ഇന്ന് തന്നെ നല്‍കും.
മാര്‍ച്ച് മാസം പകുതിയിലാണ് ചിത്രം റിലീസ് ചെയ്തത്. സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാലങ്ങളായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിസന്ധികളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം അനാര്‍ക്കലിയാണ്. ശ്രീനിവാസന്, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ചിത്രം നിര്‍മിക്കുന്നു. ലിസ്റ്റിന്റെ സഹോദരന് ജസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. ബാഹുല്‍ രമേഷാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതം ഒരുക്കുന്നു. രതിഷ് രാജാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.