Top

യുവനിരയെ നിയന്ത്രിക്കാന്‍ ലങ്കയിലേക്ക് രാഹുല്‍ ദ്രാവിഡ്; ശിഖര്‍ ധവാന്‍ ക്യാപ്റ്റനായേക്കും

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ യുവനിരയുടെ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. കോവിഡ് പ്രോട്ടോക്കോള്‍ കാരണം രാജ്യാന്തര ക്രിക്കറ്റ് ഷെഡ്യൂളിനുള്ളില്‍ നിന്ന് മുന്‍നിശ്ചയിച്ച പരമ്പരകര്‍ പൂര്‍ത്തിയാക്കാനാണ് ഇന്ത്യ രണ്ടു ടീമുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമെല്ലാം ഉള്‍പ്പെട്ട ഒരു ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി ഈ മാസം അവസാനത്തോടെ ഇംഗ്ലണ്ടിലേക്ക് തിരിക്കുകയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞ് തിരികെ വന്ന് ശ്രീലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം […]

11 May 2021 5:45 AM GMT

യുവനിരയെ നിയന്ത്രിക്കാന്‍ ലങ്കയിലേക്ക് രാഹുല്‍ ദ്രാവിഡ്; ശിഖര്‍ ധവാന്‍ ക്യാപ്റ്റനായേക്കും
X

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ യുവനിരയുടെ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. കോവിഡ് പ്രോട്ടോക്കോള്‍ കാരണം രാജ്യാന്തര ക്രിക്കറ്റ് ഷെഡ്യൂളിനുള്ളില്‍ നിന്ന് മുന്‍നിശ്ചയിച്ച പരമ്പരകര്‍ പൂര്‍ത്തിയാക്കാനാണ് ഇന്ത്യ രണ്ടു ടീമുകളെ തെരഞ്ഞെടുത്തിരിക്കുന്നത്.

നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയുമെല്ലാം ഉള്‍പ്പെട്ട ഒരു ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി ഈ മാസം അവസാനത്തോടെ ഇംഗ്ലണ്ടിലേക്ക് തിരിക്കുകയാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞ് തിരികെ വന്ന് ശ്രീലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഇംഗ്ലണ്ട് പര്യടനത്തിനായി പോകുകയെന്നത് നിലവിലെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സാധ്യമല്ല. 14 ദിവസം വീതം ലങ്കയിലും ഇംഗ്ലണ്ടിലും ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഈ സാഹചര്യത്തിലാണ് രണ്ടു ടീമുകളായി തിരിഞ്ഞു രണ്ടു രാജ്യങ്ങളില്‍ പര്യടനം നടത്താന്‍ ബി.സി.സി.ഐ. തീരുമാനിച്ചത്.

ഇതസനുസരിച്ചു മുന്‍നിര ടീം ഇംഗ്ലണ്ടിലേക്കു തിരിക്കും. ഇവര്‍ക്കൊപ്പം കോച്ച് രവി ശാസ്ത്രി അടക്കമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫും ഉണ്ടാകും. ശ്രീലങ്കയിലേക്കു പോകുന്ന ടീമിന് ഈ സാഹചര്യത്തില്‍ പരിശീലകനില്ലാതെ വരും എന്നതു കണക്കിലെടുത്താണ് രാഹുല്‍ ദ്രാവിഡിനെ ചുമതല ഏല്‍പിക്കാന്‍ ബോര്‍ഡ് ഒരുങ്ങുന്നത്.

ടീമിലെ ഭൂരിഭാഗം താരങ്ങളും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ദ്രാവിഡിന്റെ ശിഷ്യന്മാരാണെന്നതും ഈ തീരുമാനത്തിനു പിന്നിലുണ്ട്. അതേസമയം ടീം ക്യാപറ്റന്‍ ആരായിരിക്കുമെന്ന കാര്യത്തിലും ഏറെക്കുറേ ധാരണയായതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ടീമിലെ ഏറ്റവും മുതിര്‍ന്ന താരമെന്ന നിലയ്ക്ക് ശിഖര്‍ ധവാനാണ് ഏവരും സാധ്യത കല്‍പിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ, ഭുവനേശ്വര്‍ കുമാര്‍, ദേവ്ദത്ത് പടിക്കല്‍, രാഹസുല്‍ ചഹാര്‍, ദീപക് ചഹാര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവതാരങ്ങള്‍ ടീമില്‍ ഇടംപിടിക്കും.

Next Story

Popular Stories