Top

‘തിരികെയത്തും’; ആരൊക്കെ കൈവിടെഞ്ഞാലും സഞ്ജുവിലെ പ്രതിഭയില്‍ ദ്രാവിഡിന് വിശ്വാസമുണ്ട്

സഞ്ജു സാസംണ്‍ മലയാളികള്‍ക്ക് മാത്രമല്ല, ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് ആരാധകനും പ്രിയ്യപ്പെട്ട കളിക്കാരനാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ കപ്പിത്താന്‍ കൂടിയായ സഞ്ജുവിന് പക്ഷേ ശ്രീലങ്കന്‍ പര്യടനം വലിയ നിരാശയാണ് സമ്മാനിച്ചത്. ആദ്യ ഏകദിനത്തില്‍ ട്വന്റി-20യിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച സഞ്ജു അവസാന രണ്ട് ട്വന്റി-20 മത്സരത്തില്‍ യാതൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനത്തിനും കാരണമായി. എന്നാല്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് സഞ്ജുവിലുള്ള പ്രതീക്ഷകള്‍ മങ്ങിയിട്ടില്ല. സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അത്ര എളുപ്പമുള്ള സാഹചര്യമല്ല ശ്രീലങ്കയില്‍ ഉണ്ടായിരുന്നതെന്ന് […]

30 July 2021 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘തിരികെയത്തും’; ആരൊക്കെ കൈവിടെഞ്ഞാലും സഞ്ജുവിലെ പ്രതിഭയില്‍ ദ്രാവിഡിന് വിശ്വാസമുണ്ട്
X

സഞ്ജു സാസംണ്‍ മലയാളികള്‍ക്ക് മാത്രമല്ല, ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് ആരാധകനും പ്രിയ്യപ്പെട്ട കളിക്കാരനാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ കപ്പിത്താന്‍ കൂടിയായ സഞ്ജുവിന് പക്ഷേ ശ്രീലങ്കന്‍ പര്യടനം വലിയ നിരാശയാണ് സമ്മാനിച്ചത്. ആദ്യ ഏകദിനത്തില്‍ ട്വന്റി-20യിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച സഞ്ജു അവസാന രണ്ട് ട്വന്റി-20 മത്സരത്തില്‍ യാതൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനത്തിനും കാരണമായി. എന്നാല്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് സഞ്ജുവിലുള്ള പ്രതീക്ഷകള്‍ മങ്ങിയിട്ടില്ല.

സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അത്ര എളുപ്പമുള്ള സാഹചര്യമല്ല ശ്രീലങ്കയില്‍ ഉണ്ടായിരുന്നതെന്ന് ദ്രാവിഡ് ചൂണ്ടിക്കാണിക്കുന്നു. ഏകദിനത്തില്‍ അവസരം കിട്ടിയപ്പോ അവന്‍ നന്നായി കളിച്ചു. ആദ്യ ട്വന്റി-20യിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായി. പക്ഷേ അവസാന രണ്ട് മത്സരങ്ങളിലും സഞ്ജു പരാജയപ്പെട്ടു. അവന് സ്വസിദ്ധമായി ശൈലിയില്‍ കളിക്കാന്‍ പ്രയാസമുള്ള പിച്ചായിരുന്നു ശ്രീലങ്കയിലേതെന്ന് ഇതില്‍ നിന്നും വ്യക്തമാണ് ദ്രാവിഡ് പറഞ്ഞു. അതേസമയം പരമ്പരയിലെ പ്രകടനത്തെക്കുറിച്ച് സഞ്ജുവിന് നിരാശയുണ്ടാകുമെന്നും കോച്ച് പറഞ്ഞു.

സഞ്ജുവിന്റെ കരിയറിലെ നിര്‍ണായക സാന്നിദ്ധ്യമാണ് രാഹുല്‍ ദ്രാവിഡ്. ഐപിഎല്‍ ട്രെയലിന് അവസരം നല്‍കിയത് ഉള്‍പ്പെടെ സഞ്ജുവിന്റെ പ്രതിഭയെ ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ ദ്രാവിഡിന്റെ സാന്നിദ്ധ്യമുണ്ട്. അതേസമയം 26കാരനായ സഞ്ജുവിന് ട്വന്റി-20 ലോകകപ്പില്‍ അവസരം ലഭിച്ചേക്കില്ല. ഇനി വരുന്ന ഐപിഎല്‍ മത്സരങ്ങളില്‍ മികവു തെളിയിച്ചാലും സഞ്ജുവിന് വിദൂര സാധ്യത മാത്രമായിരിക്കും ഉണ്ടാവുക.

Next Story

Popular Stories