Top

‘കെസി പുനഃസംഘടനക്ക് തടസം’; എന്‍എസ്‌യുഐ ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത രാജി വെച്ചു

എന്‍എസ്‌യുഐ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ച് രുചി ഗുപ്ത. ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണം. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയാണ് രുചി ഗുപ്ത. കോണ്‍ഗ്രസില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി യോഗം വിളിച്ച സമയത്ത് തന്നെയാണ് രുചി ഗുപ്തയുടെ രാജി. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. എന്‍എസ്‌യുഐയുടെ സംസ്ഥാന യൂണിറ്റുകള്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള രുചി ഗുപ്തയുടെ ശ്രമങ്ങള്‍ക്ക് കെസി തടസം നിന്നുവെന്നാരോപിച്ചാണ് രാജി. രാജി കാര്യം സംബന്ധിച്ച് ഗുപ്ത […]

19 Dec 2020 3:09 AM GMT

‘കെസി പുനഃസംഘടനക്ക് തടസം’; എന്‍എസ്‌യുഐ ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത രാജി വെച്ചു
X

എന്‍എസ്‌യുഐ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ച് രുചി ഗുപ്ത. ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണം. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയാണ് രുചി ഗുപ്ത.

കോണ്‍ഗ്രസില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി യോഗം വിളിച്ച സമയത്ത് തന്നെയാണ് രുചി ഗുപ്തയുടെ രാജി. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

എന്‍എസ്‌യുഐയുടെ സംസ്ഥാന യൂണിറ്റുകള്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള രുചി ഗുപ്തയുടെ ശ്രമങ്ങള്‍ക്ക് കെസി തടസം നിന്നുവെന്നാരോപിച്ചാണ് രാജി. രാജി കാര്യം സംബന്ധിച്ച് ഗുപ്ത എന്‍എസ്‌യുഐ ദേശീയ ഭാരവാഹികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയക്കുകയായിരുന്നു.

‘ഞാന്‍ രാജി വെച്ചതായി അറിയിക്കുകയാണ്. നിങ്ങള്‍ക്കറിയുന്നത് പോലെ കുറച്ച് കാലമായി പാര്‍ട്ടി പുനഃസംഘന അനിശ്ചിതത്വത്തിലാണ്. ദേശീയ സമിതി ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ടു. ദേശീയ അധ്യക്ഷന്മാരുടെ ഉത്തരവുകളില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. മറ്റ് പല സംസ്ഥാന യൂണിറ്റുകളും പുനഃസംഘടനക്കായി കാത്തിരിക്കുകയാണ്. സാഹചര്യം ന്യായീകരിക്കാന്‍ കഴിയാത്ത വിധം രൂക്ഷമായിരിക്കുകയാണ്.’ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

കോണ്‍ഗ്രസ് സോണിയാഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്.
യോഗത്തില്‍ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ ആരായിരിക്കും എന്നതിലും തീരുമാനമുണ്ടായേക്കും.

ചര്‍ച്ചയ്ക്കായി മുതിര്‍ന്ന നേതാക്കളായ അശോക് ഗഹ്ലോട്ട്, ഗുലാബ് നബി ആസാദ്, ആനന്ദ് ശര്‍മ്മ, ബിഎസ് ഹൂഡ, അംബിക സോണി തുടങ്ങിയവര്‍ രാവിലെ തന്നെ സോണിയ ഗാന്ധിയുടെ വീട്ടില്‍ എത്തി എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്താനാണ് 99.9 ശതമാനവും സാധ്യതയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. തങ്ങള്‍ ഒരു കുടുംബമാണെന്നും അതുകൊണ്ട് തന്നെ പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Next Story