‘എന്താ നമ്മുടെ ഹോര്‍ഡിങ്ങുകള്‍ ഇല്ലാത്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു’; ഞാന്‍ നിസ്സഹായനായി ചിരിച്ചപ്പോള്‍ രാഹുല്‍ തലതാഴ്ത്തിയെന്ന് മുല്ലപ്പള്ളി
എല്‍ഡിഎഫ് കോടികള്‍ ചെലവഴിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ ഹോര്‍ഡിങ്ങുകള്‍ പോലും വെയ്ക്കാന്‍ പണമില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തിയപ്പോള്‍ നമ്മുടെ ഹോര്‍ഡിങ്ങുകള്‍ (വലിയ പരസ്യ ബോര്‍ഡുകള്‍) എവിടെയെന്ന് ചോദിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നിസ്സഹായനായി മന്ദഹസിക്കാന്‍ മാത്രമാണ് എനിക്ക് കഴിഞ്ഞത്. എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി തലതാഴ്ത്തിയെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ഇത് കണ്ട് എന്നോട് ചോദിക്കുകയുണ്ടായി. ‘എന്താ നമ്മുടെ ഹോര്‍ഡിങ്ങുകള്‍ […]

എല്‍ഡിഎഫ് കോടികള്‍ ചെലവഴിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുമ്പോള്‍ ഹോര്‍ഡിങ്ങുകള്‍ പോലും വെയ്ക്കാന്‍ പണമില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തിയപ്പോള്‍ നമ്മുടെ ഹോര്‍ഡിങ്ങുകള്‍ (വലിയ പരസ്യ ബോര്‍ഡുകള്‍) എവിടെയെന്ന് ചോദിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നിസ്സഹായനായി മന്ദഹസിക്കാന്‍ മാത്രമാണ് എനിക്ക് കഴിഞ്ഞത്. എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി തലതാഴ്ത്തിയെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി ഇത് കണ്ട് എന്നോട് ചോദിക്കുകയുണ്ടായി. ‘എന്താ നമ്മുടെ ഹോര്‍ഡിങ്ങുകള്‍ ഇല്ലാത്തത്?’ എന്ന്. എനിക്ക് അദ്ദേഹത്തിന്റെ മുന്നില്‍ നിസ്സഹായനായി മന്ദഹസിക്കാനേ സാധിച്ചുള്ളൂ. ഞാന്‍ പറഞ്ഞു ‘എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഞാന്‍ നിസ്സഹായനാണ്’. രാഹുല്‍ ഗാന്ധി തലതാഴ്ത്തി.
മുല്ലപ്പള്ളി രാമചന്ദ്രന്
അദ്ദേഹത്തിന്റെ നിസ്സഹായ അവസ്ഥയും എനിക്കറിയാം. സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ. പക്ഷെ, ഞങ്ങള്‍ ജനങ്ങളില്‍ വിശ്വാസമുള്ളവരാണ്. ആ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകും. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത്
“ഒരു സര്‍വ്വേയും ഞാന്‍ ജയിക്കുമെന്ന് പ്രവചിച്ചിട്ടില്ല. എല്ലാ സര്‍വ്വേ ഫലങ്ങളും അസ്ഥാനത്താക്കിക്കൊണ്ടാണ് ഞാന്‍ വര്‍ധിത ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഒരു ഏജന്‍സി എന്നോട് പറഞ്ഞത് ‘സര്‍വ്വേ എങ്ങനെ വേണമെങ്കിലുമാക്കാം, മറ്റ് കാര്യങ്ങള്‍ നമുക്ക് നേരിട്ട് സംസാരിക്കണം’ എന്ന്. എനിക്ക് സര്‍വ്വേയിലല്ല ജനങ്ങളിലാണ് വിശ്വാസം എത്രയും പെട്ടെന്ന് സ്ഥലം വിട്ടോ എന്നാണ് ഞാന്‍ പറഞ്ഞത്.
ഇവിടെ തെളിഞ്ഞ രാഷ്ട്രീയമാണ് വേണ്ടത്. പ്രലോഭനങ്ങള്‍ക്കും പി ആര് വര്‍ക്കിനും 800 കോടി രൂപയാണ് ദരിദ്രനാരായണന്മാരുടെ ഈ സംസ്ഥാനത്ത് ചെലവഴിച്ചത്. അഗാധമായ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണിത്. കൊവിഡിന്റെ കാലത്ത് 200 കോടി മാത്രമാണ് ചെലവഴിച്ചത്. ഏത് ചാനലെടുത്താലും സര്‍ക്കാരിന്റെ വീരാപദാനങ്ങള്‍ പറയുന്ന ക്ലിപ്പുകളാണ് കാണാന്‍ സാധിക്കുക. എത്രയെത്ര ഹോര്‍ഡിങ്ങുകളാണ്. രാഹുല്‍ ഗാന്ധി ഇത് കണ്ട് എന്നോട് ചോദിക്കുകയുണ്ടായി. ‘എന്താ നമ്മുടെ ഹോര്‍ഡിങ്ങുകള്‍ ഇല്ലാത്തത്?’ എന്ന്. എനിക്ക് അദ്ദേഹത്തിന്റെ മുന്നില്‍ നിസ്സഹായനായി മന്ദഹസിക്കാനേ സാധിച്ചുള്ളൂ. ഞാന്‍ പറഞ്ഞു ‘എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഞാന്‍ നിസ്സഹായനാണ്’. രാഹുല്‍ ഗാന്ധി തലതാഴ്ത്തി. അദ്ദേഹത്തിന്റെ നിസ്സഹായ അവസ്ഥയും എനിക്കറിയാം. സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ. പക്ഷെ, ഞങ്ങള്‍ ജനങ്ങളില്‍ വിശ്വാസമുള്ളവരാണ്. ആ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകും. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഇവിടെ ആവര്‍ത്തിക്കും. ഞങ്ങള്‍ ഉജ്ജ്വലമായി ജയിക്കും. സുസ്ഥിരവും സംശുദ്ധവും കാര്യക്ഷമവുമായ ഒരു സര്‍ക്കാരാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.
പ്രിയങ്കാ ഗാന്ധിയുടെ ഷെഡ്യൂള്‍ തയ്യാറാക്കി വരികയാണ്. തിരുവനന്തപുരത്തെ പരിപാടിയില്‍ അവര്‍ എന്തായാലും പങ്കെടുക്കും.
ഈ തെരഞ്ഞെടുപ്പില്‍ സിപിഐഎം തകര്‍ന്ന് തരിപ്പണമാകണമെന്ന് എനിക്ക് ആഗ്രഹമില്ല. അത് ശരിയുമല്ല. ഇടതുപക്ഷപ്രസ്ഥാനം ഈ രാജ്യത്തുണ്ടാകണം. പക്ഷെ, അത് അവസരവാദം സ്വീകരിക്കുന്ന പാര്‍ട്ടിയായി മാറാന്‍ പാടില്ല. നയപരിപാടികളില്‍ വ്യക്തതയും കാഴ്ച്ചപ്പാടും വേണം. അതില്ലാതെ പോയതാണ് കേരളത്തിലെ സിപിഐഎമ്മിന്റെ ദുരന്തം. അതുണ്ടാകരുതെന്നാണ് ഒരു ഉത്തമ കോണ്‍ഗ്രസുകാരനെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് ചുവടുറപ്പിക്കാന്‍ അവസരം കൊടുത്താല്‍ വലിയ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. അത് മുന്നില്‍ കണ്ടുകൊണ്ടാണ് യുഡിഎഫ് ജയിക്കണമെന്ന് പറയുന്നത്. തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്ന സങ്കുചതിമായ കാഴ്ച്ചപ്പാട് മാത്രമല്ല ഞങ്ങളുടെ മുന്നിലുള്ളത്. ഞങ്ങള്‍ വളരെ വിശാലമായാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്.”