‘കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ ഡല്‍ഹി കലാപം ആവര്‍ത്തിക്കും’; കൊലവിളിയുമായി രാഗിണി തിവാരി
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ഡല്‍ഹി കലാപത്തിന് സമാനമായ അക്രമമാക്കുമെന്ന ഭീഷണിയുമായി സ്വയം പ്രഖ്യാപിത ഹിന്ദുത്വ നേതാവ് രാഗിണി തിവാരി. അങ്ങനെ സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ ഡല്‍ഹി സര്‍ക്കാരായിരിക്കും. കര്‍ഷകര്‍ ഒഴിഞ്ഞുപോവാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ രംഗത്തിറങ്ങി ഒഴിപ്പിക്കുമെന്നും രാഗിണി പറഞ്ഞു. ഒരു വീഡിയോ സന്ദേശത്തിലാണ് രാഗിണി വെല്ലുവിളി നടത്തുന്നത്. വീഡിയോ ഇതിനോടകം തന്നെ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 17നകം കര്‍ഷകര്‍ ഒഴിഞ്ഞുപോകണമെന്നാണ് രാഗിണിയുടെ ഭീഷണി. ഇല്ലെങ്കില്‍ താനും സംഘവുമെത്തി കര്‍ഷകരെ ഒഴിപ്പിക്കും. […]

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ഡല്‍ഹി കലാപത്തിന് സമാനമായ അക്രമമാക്കുമെന്ന ഭീഷണിയുമായി സ്വയം പ്രഖ്യാപിത ഹിന്ദുത്വ നേതാവ് രാഗിണി തിവാരി. അങ്ങനെ സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ ഡല്‍ഹി സര്‍ക്കാരായിരിക്കും. കര്‍ഷകര്‍ ഒഴിഞ്ഞുപോവാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ രംഗത്തിറങ്ങി ഒഴിപ്പിക്കുമെന്നും രാഗിണി പറഞ്ഞു. ഒരു വീഡിയോ സന്ദേശത്തിലാണ് രാഗിണി വെല്ലുവിളി നടത്തുന്നത്. വീഡിയോ ഇതിനോടകം തന്നെ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഡിസംബര്‍ 17നകം കര്‍ഷകര്‍ ഒഴിഞ്ഞുപോകണമെന്നാണ് രാഗിണിയുടെ ഭീഷണി. ഇല്ലെങ്കില്‍ താനും സംഘവുമെത്തി കര്‍ഷകരെ ഒഴിപ്പിക്കും. ജാഫ്രാബാദ് കലാപം ആവര്‍ത്തിക്കുമെന്നും രാഗിണി വീഡിയോയില്‍ പറയുന്നുണ്ട്.
ഉമര്‍ ഖാലിദ്, ഷര്‍ജില്‍ ഇമാം തുടങ്ങിയ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന കര്‍ഷകരുടെ ആവശ്യം ചൂണ്ടിക്കാണിച്ച രാഗിണി ഇത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ചു. ചാറ്റ് പൂജ നടത്തി കൊറോണ വൈറസ് വ്യാപനം തടഞ്ഞിരിക്കുകയായിരുന്നു. എന്നാല്‍ കര്‍ഷക സമരം കൊവിഡ് ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. മഹാത്മാ ഗാന്ധിയെപ്പോലെ നിശബ്ദയായി ഇരിക്കാനോ അഹിസംയുടെ മാര്‍ഗം പിന്തുടരാനോ തനിക്ക് കഴിയില്ലെന്നും രാഗിണി വീഡിയോയില്‍ പറയുന്നു.
പരസ്യമായി ഭീഷണി നടത്തിയിരിക്കുന്ന രാഗിണിക്കെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിപിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതികളും എത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് സമാനമായ കലാപം ആസൂത്രണം ചെയ്യുമെന്ന് ഒരു വ്യക്തി പരസ്യമായി പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് എന്താണെന്നാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം.
ഇതാദ്യമായല്ല രാഗിണി കൊലവിളിയുമായി രംഗത്തെത്തുന്നത്. ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടന്നപ്പോഴും രാഗിണി വിദ്വേഷ പ്രസംഗങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രാഗിണി കല്ലേറിന് നേതൃത്വം നല്‍കുന്നതിന്റെ വീഡിയോയും പുറത്തെത്തിയിരുന്നു.
‘ഹിന്ദുക്കള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തിയത് മതി. ഇനിയൊന്നും നമ്മള് സഹിച്ചിരിക്കേണ്ടതില്ല. ഹിന്ദുക്കള്‍ പുറത്തേക്ക് വരണം. മരിക്കുക അല്ലെങ്കില്‍ കൊല്ലുക. ബാക്കി പിന്നെ നോക്കാം. നിങ്ങളുടെ രക്തം ഇപ്പോള്‍ തിളച്ചില്ലെങ്കില്‍ അത് പിന്നെ രക്തമല്ല, വെറും പച്ചവെള്ളമാണ്’, എന്നായിരുന്നും രാഗിണിയുടെ അന്നത്തെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍.രാഗിണിയുടെ വിദ്വേഷ പ്രസംഗത്തിന്റെ പിറ്റേന്നായിരുന്നു ഡല്‍ഹിയില്‍ കലാപം അരങ്ങേറിയത്.