‘ആരുടെയോ കരുണയില്ലായ്മ കാരണം മകന് അച്ഛന് കുഴി വെട്ടുന്നു, അമ്മ മറവു ചെയ്യപ്പെടാനായി കാത്തു കിടക്കുന്നു’; രഘുനാഥ് പലേരി
നെയ്യാറ്റിന്‍കര ആത്മഹത്യ ചെയ്ത രാജന്റെയും, അമ്പിളിയുടെയും മരണത്തില്‍ പ്രതികരിച്ച് സംവിധായകന് രഘുനാഥ് പലേരി. ആരുടെയൊക്കെയോ കരുണയില്ലായ്മ കാരണം മകന് അച്ഛന് വേണ്ടി കുഴി വെട്ടുന്നു. മറവ് ചെയ്യാനായി അമ്മ കാത്ത് കിടക്കുകയും ചെയ്യുന്നു എന്നാണ് രഘുനാഥ് പലേരിയും പ്രതികരണം. ഫേസ്ബുക്കിലാണ് അദ്ദേഹം സംഭവത്തെ തുടര്‍ന്നുള്ള പ്രതികരണം അറിയിച്ചിരിക്കുന്നത്. ആരുടെയൊക്കെയോ കരുണയില്ലായ്മ കാരണം മകന് അച്ഛന് വേണ്ടി ആഞ്ഞാഞ്ഞു കുഴി വെട്ടുന്നു. മറവു ചെയ്യപ്പെടാനായി അമ്മ കാത്തു കിടക്കുന്നു. ഇത്തിരി സൂര്യാസ്തമയങ്ങള്‍ കഴിയുമ്പോള്‍ നേടിയവരെല്ലാം മായും. പ്ലാസ്റ്റിക്ക്പോലെ അലിയാതെ […]
29 Dec 2020 6:29 AM GMT
ഫിൽമി റിപ്പോർട്ടർ

നെയ്യാറ്റിന്‍കര ആത്മഹത്യ ചെയ്ത രാജന്റെയും, അമ്പിളിയുടെയും മരണത്തില്‍ പ്രതികരിച്ച് സംവിധായകന് രഘുനാഥ് പലേരി. ആരുടെയൊക്കെയോ കരുണയില്ലായ്മ കാരണം മകന് അച്ഛന് വേണ്ടി കുഴി വെട്ടുന്നു. മറവ് ചെയ്യാനായി അമ്മ കാത്ത് കിടക്കുകയും ചെയ്യുന്നു എന്നാണ് രഘുനാഥ് പലേരിയും പ്രതികരണം. ഫേസ്ബുക്കിലാണ് അദ്ദേഹം സംഭവത്തെ തുടര്‍ന്നുള്ള പ്രതികരണം അറിയിച്ചിരിക്കുന്നത്.
ആരുടെയൊക്കെയോ കരുണയില്ലായ്മ കാരണം മകന് അച്ഛന് വേണ്ടി ആഞ്ഞാഞ്ഞു കുഴി വെട്ടുന്നു. മറവു ചെയ്യപ്പെടാനായി അമ്മ കാത്തു കിടക്കുന്നു. ഇത്തിരി സൂര്യാസ്തമയങ്ങള്‍ കഴിയുമ്പോള്‍ നേടിയവരെല്ലാം മായും. പ്ലാസ്റ്റിക്ക്പോലെ അലിയാതെ മണ്ണില്‍ അമരുന്ന അഗ്നിയാണ് കണ്ണീരെന്ന് മനുഷ്യരും നിയമവും ഭരണകൂടങ്ങളും എന്നാണാവോ തിരിച്ചറിയുക.
രഘുനാഥ് പലേരി
രാജന്റെ മൃതദേഹം ഇന്നലെയാണ് തര്‍ക്കഭൂമിയില്‍ തന്നെ മറവ് ചെയ്തത്. മരണശേഷം രാജനെ അടക്കാനുള്ള കുഴിയെടുക്കുന്ന മകന്റെ ദൃശ്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ നടുക്കുന്നതായിരുന്നു. ഇപ്പോള്‍ അമ്പിളിയുടെ മൃതദേഹം നാട്ടുകാര്‍ തടഞ്ഞിരിക്കുകയാണ്. അയല്‍വാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് ജോലി ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മാതാപിതാക്കളുടെ മരണശേഷവും ഭൂമി വിട്ടുകൊടുക്കില്ലെന്നാണ് പരാതിക്കാരികൂടിയായ വസന്ത അറിയിച്ചിരിക്കുന്നത്.
ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ഭൂമി തന്റേതാണെന്ന് തെളിയിക്കും. ഭൂമി വേറെ ആര്‍ക്കെങ്കിലും എഴുതി കൊടുക്കുമെന്നും എന്നാല്‍ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നും വസന്ത പറഞ്ഞു.
ഇതിനിടെ, രാജനെയും ഭാര്യ അമ്പിളിയെയും ഒഴിപ്പിക്കാന്‍ ശ്രമിച്ചത് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനു മുമ്പാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു. നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 21ന് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 22-ാം തീയ്യതി ഉച്ചയോട് കൂടി കോടതി കേസ് പരിഗണിക്കുകയും നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവ് ജനുവരി 15 വരെ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ വിധി സ്റ്റേ ചെയ്തു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസ് ജനുവരി 15 ന് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. എതിര്‍കക്ഷിയായ വസന്തയ്ക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസ് അയക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്പിക്കാണ് അന്വേഷണച്ചുമതല. പൊലീസിന്റെ വീഴ്ച അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിട്ടുണ്ട്. രാജന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. സര്‍ക്കാര്‍ വീട് വെച്ചു നല്‍കുമെന്നും അറിയിച്ചു.