Top

‘സച്ചിദാനന്ദനോടൊപ്പമാണ്, പക്ഷേ’; കിത്താബ് വിവാദത്തിലെ സച്ചിദാനന്ദന്റെ പിന്മാറ്റം ഓര്‍മ്മിപ്പിച്ച് റഫീഖ് മംഗലശ്ശേരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിച്ച പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെ കവി കെ. സച്ചിദാനനന്ദനെ ഫേസ്ബുക്ക് വിലയിക്കിരുന്നു. എന്നാല്‍ രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ നിന്നും സച്ചിദാനന്ദന് വലിയ പിന്തുണ ലഭിച്ചു. അതിനിടെ സച്ചിദാനന്ദനെ പിന്തുണച്ചെത്തിയ നാടക പ്രവര്‍ത്തകന്‍ റഫീഖ് മംഗലശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയിരിക്കുകയാണ്. സച്ചിദാനന്ദന് ഒപ്പമാണെന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പില്‍ റഫീഖ് സംവിധാനം ചെയ്ത ‘കിത്താബ്’ എന്ന നാടകത്തിന് നേരിടേണ്ടി വന്ന വിലക്കിനെകുറിച്ച് സൂചിപ്പിക്കുന്നു. ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന് ഒന്നാം […]

9 May 2021 9:51 PM GMT

‘സച്ചിദാനന്ദനോടൊപ്പമാണ്, പക്ഷേ’; കിത്താബ് വിവാദത്തിലെ സച്ചിദാനന്ദന്റെ പിന്മാറ്റം ഓര്‍മ്മിപ്പിച്ച് റഫീഖ് മംഗലശ്ശേരി
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിച്ച പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെ കവി കെ. സച്ചിദാനനന്ദനെ ഫേസ്ബുക്ക് വിലയിക്കിരുന്നു. എന്നാല്‍ രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ നിന്നും സച്ചിദാനന്ദന് വലിയ പിന്തുണ ലഭിച്ചു. അതിനിടെ സച്ചിദാനന്ദനെ പിന്തുണച്ചെത്തിയ നാടക പ്രവര്‍ത്തകന്‍ റഫീഖ് മംഗലശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയിരിക്കുകയാണ്.

സച്ചിദാനന്ദന് ഒപ്പമാണെന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പില്‍ റഫീഖ് സംവിധാനം ചെയ്ത ‘കിത്താബ്’ എന്ന നാടകത്തിന് നേരിടേണ്ടി വന്ന വിലക്കിനെകുറിച്ച് സൂചിപ്പിക്കുന്നു. ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തിന് ഒന്നാം സ്ഥാനം ലഭിച്ച കിത്താബ് ഇസ്ലാമോഫോബിക് ആണെന്ന് പറഞ്ഞ് സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാടകം അവതരിപ്പിച്ച വടകരയില്‍ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌ക്കൂളിനെതിരേയും വലിയ വിമര്‍ശനം ഉയര്‍ന്നതോടെ സ്‌ക്കൂള്‍ അധികൃതരും പിന്മാറി. തുടര്‍ന്ന് നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ പിന്തുണയുമായെത്തുകയും നാടകത്തിനായി ഒരു സംയുക്ത പ്രസ്താവനയും ഇറക്കി. സച്ചിദാനന്ദനും പ്രസ്താവനയില്‍ ഒപ്പ് വെച്ചെങ്കിലും നാടകം ഇസ്ലാമോഫോബിക്ക് ആണെന്ന് പറഞ്ഞത് സച്ചിന്‍ ഒപ്പ് പിന്‍വലിക്കുകയായിരുന്നു. പിന്മാറ്റം ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഊര്‍ജം പകരുകയായിരുന്നുവെന്ന് റഫീഖ് പറയുന്നു. ഈ അനുഭവത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു റഫീഖിന്റെ കുറിപ്പ്.

റഫീഖ് അഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

സച്ചിദാനന്ദനോടൊപ്പമാണ് ….. !
പക്ഷേ ,,,,
കവി മറന്നു പോയോ എന്നറിയില്ല …..,
ഈയുള്ളവന്റെ #കിത്താബ്
നാടകം മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ ,
ഏറെ ദിവസങ്ങള്‍ക്കു ശേഷം ( സോഷ്യല്‍ മീഡിയയില്‍ കിത്താബ്
നാടകത്തിനുവേണ്ടിയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ) കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരുമൊക്കെ ചേര്‍ന്ന് നാടകത്തിന് വേണ്ടി ഒരു സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു …!
കവി സച്ചിദാനന്ദനും ആ പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നു …!
എന്നാല്‍ ,
ഒപ്പ് വെച്ച് മഷി ഉണങ്ങുന്നതിനു മുമ്പേ സച്ചിദാനന്ദന്‍ ആ പ്രസ്താവനയില്‍ നിന്ന് ഒപ്പ് പിന്‍വലിക്കുകയും ,
നാടകം ഇസ്ലാമോഫോബിയ പരത്തുന്നതാണെന്നും കൂടി പറഞ്ഞു വെക്കുകയും ചെയ്തു ….!
സച്ചിദാനന്ദന്റെ
ആ പിന്മാറ്റം ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഊര്‍ജം പകരുകയായിരുന്നു…!
ലോകമറിയുന്ന മലയാള കവിയായ സച്ചിദാനന്ദനടക്കം #കിത്താബ് നാടകത്തെ തള്ളിപ്പറഞ്ഞില്ലേ
എന്ന് പറഞ്ഞു കൊണ്ടായിരുന്നു പിന്നീടങ്ങോട്ട് മതമൗലികവാദികള്‍ എനിക്കു നേരെ ഉറഞ്ഞു തുള്ളിയത് …..!
ഇതൊക്കെ സച്ചിദാനന്ദന് ഓര്‍മ്മയുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് മറക്കാനാവില്ല ….!
കാരണം ,
ആ സമയത്ത് എന്നെ
ഒരു കൂട്ടം
മത തീവ്രവാദികളുടെ മുമ്പിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു സച്ചിദാനന്ദനടക്കം പലരും …!!

സച്ചിദാനന്ദനോടൊപ്പമാണ് ….. !പക്ഷേ ,,,, കവി മറന്നു പോയോ എന്നറിയില്ല …..,ഈയുള്ളവൻ്റെ #കിത്താബ്നാടകം…

Posted by Rafeeq Mangalasseri on Saturday, May 8, 2021
Next Story