Top

‘മിസിസ് അണ്ടര്‍കവര്‍’; സ്‌പൈ റോളില്‍ രാധിക ആപ്‌തെ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

പുതിയ ചിത്രമായ ‘മസിസ് അണ്ടര്‍കവറിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിവിട്ട് രാധിക ആപ്‌തെ. ചിത്രത്തില്‍ ഒരു സ്‌പൈയുടെ വേഷമാണ് രാധിക ചെയ്യുന്നത്. അനുശ്രീ മേഹ്ത എന്ന നവാഗത സംവിധായികയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുമൂത്ത് വ്യാസും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പോസറ്ററില്‍ ഒരു ഇന്ത്യന്‍ വീട്ടമ്മ തോക്ക് പിടിച്ച് നില്‍ക്കുകയാണ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ ആദ്യമായി കേട്ടപ്പോള്‍ അതിലെ പുതുമയാണ് തന്നെ സിനിമ ചെയ്യാന്‍ ആകര്‍ഷിച്ചതെന്ന് രാധിക വ്യക്തമാക്കിയിരുന്നു. മിസിസ് അണ്ടര്‍കവറിന്റെ ഫസ്റ്റ് […]

28 March 2021 9:33 AM GMT
ഫിൽമി റിപ്പോർട്ടർ

‘മിസിസ് അണ്ടര്‍കവര്‍’; സ്‌പൈ റോളില്‍ രാധിക ആപ്‌തെ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
X

പുതിയ ചിത്രമായ ‘മസിസ് അണ്ടര്‍കവറിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിവിട്ട് രാധിക ആപ്‌തെ. ചിത്രത്തില്‍ ഒരു സ്‌പൈയുടെ വേഷമാണ് രാധിക ചെയ്യുന്നത്. അനുശ്രീ മേഹ്ത എന്ന നവാഗത സംവിധായികയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുമൂത്ത് വ്യാസും പ്രധാന വേഷം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ പോസറ്ററില്‍ ഒരു ഇന്ത്യന്‍ വീട്ടമ്മ തോക്ക് പിടിച്ച് നില്‍ക്കുകയാണ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ ആദ്യമായി കേട്ടപ്പോള്‍ അതിലെ പുതുമയാണ് തന്നെ സിനിമ ചെയ്യാന്‍ ആകര്‍ഷിച്ചതെന്ന് രാധിക വ്യക്തമാക്കിയിരുന്നു.

മിസിസ് അണ്ടര്‍കവറിന്റെ ഫസ്റ്റ് ലുക്ക് കണ്ടപ്പോഴും തനിക്ക് അതേ ആവേശം തന്നെയാണ് തോന്നിയത്. ചിത്രത്തിലെ അഭിനേതാവ് എന്നതിന് പുറമെ ഒരു പ്രേക്ഷക എന്ന നിലയിലും തനിക്ക് ആ ആവേശം തോന്നി. ഒരു സിനിമയുടെ ആത്മാവ് എന്താണെന്ന് അതിന്റെ ഫ്സ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് തന്നെ പ്രേക്ഷകര്‍ക്ക് മനസിലാവണം. അതിന് മിസിസ് അണ്ടര്‍കവറിന് സാധിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ഇനി ഈ സിനിമയെ കുറിച്ച് പ്രേക്ഷകര്‍ക്ക് എന്താണ് പറയാനുള്ളതെന്നാണെന്നും രാധിക ആപ്‌തെ വ്യക്തമാക്കി.

പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന ഒരുപാട് മാസത്തെ ചിന്തക്ക് ഒടുവിലാണ് ഫസ്റ്റ് ലുക്ക് ഡിസൈന്‍ ചെയ്യുന്നത്. ഈ റോളിലേക്ക് രാധി ആപ്‌തെ എന്ന പ്രതിഭയെ തന്നെ ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും സംവിധായിക പറഞ്ഞു.

Next Story