Top

‘നീ ആരാ റോമിയോയോ?…ഞാൻ ആ ടൈപ്പ് അല്ല; വാലന്റൈൻസ് ദിനത്തിൽ രാധേ ശ്യാമിന്റെ ടീസർ എത്തി

വാലന്റൈന്‍സ് ദിനം പ്രമാണിച്ചാണ് ടീസർ റിലീസ് ചെയ്തത്. പ്രഭാസും ടീസർ പങ്കുവെച്ചിട്ടുണ്ട്.

14 Feb 2021 12:06 AM GMT
ഫിൽമി റിപ്പോർട്ടർ

‘നീ ആരാ റോമിയോയോ?…ഞാൻ ആ ടൈപ്പ് അല്ല; വാലന്റൈൻസ് ദിനത്തിൽ രാധേ ശ്യാമിന്റെ ടീസർ എത്തി
X

ബാഹുബലി നായകൻ പ്രഭാസും തെന്നിന്ത്യൻ നായികാ പൂജ ഹെഗ്‌ഡെയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന റൊമാന്റിക് ചിത്രം രാധേ ശ്യാം ടീസർ റിലീസ് ചെയ്തു. വാലന്റൈന്‍സ് ദിനം പ്രമാണിച്ചാണ് ടീസർ റിലീസ് ചെയ്തത്. പ്രഭാസും ടീസർ പങ്കുവെച്ചിട്ടുണ്ട്.

ഈ പ്രണയ ദിനം രാധേ ശ്യാമിനൊപ്പം ആഘോഷിക്കൂ

പ്രഭാസ്

പ്രഭാസും പൂജ ഹെഗ്‌ഡെയും തമ്മിലുള്ള പ്രണയ രംഗമാണ് ടീസറിലുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാസ്‌കളിൽ ടീസർ റിലീസ് ചെയ്തത്.

രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ബഹുഭാഷാ ചിത്രമായാണ് എത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. വേറിട്ടൊരു വേഷത്തിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത് എന്നതാണ് വലിയ പ്രത്യേകതകളിലൊന്ന്.

മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.‘പ്രഭാസുമായി ഒന്നിക്കാൻ സാധിച്ചതിൽ സന്തോഷം.അദ്ദേഹത്തിന്റെ സത്യസന്ധത, പ്രതിബദ്ധത, സ്ഥിരോത്സാഹം എല്ലാം നേരിൽ കാണാൻ സാധിച്ചു. രാധേ ശ്യാം വളരെ ഹൃദയസ്പർശിയായ ചിത്രമായിരിക്കും’, ജയറാം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

Next Story