Top

രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു; കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് നടന്ന കൊലയില്‍ ഹൈക്കോടതി വിധി

നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി വിധി. ഒന്നാം പ്രതി നിലമ്പൂര്‍ എല്‍ഐസി റോഡില്‍ ബികെ ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ ഹൈക്കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതിവിധിയില്‍ നിരീക്ഷിച്ചു. ഇരുവരെയും 2015 ല്‍ സെഷന്‍സ് കോടതി ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്നു കൊല്ലപ്പെട്ട ചിറയ്ക്കല്‍ വീട്ടില്‍ രാധ. ബിജുവിന്റെ പരസ്ത്രീ ബന്ധം പുറത്താവുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഷംസുദീന്റെ സഹായത്തോടെ […]

31 March 2021 1:27 AM GMT

രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു; കോണ്‍ഗ്രസ്  ഓഫീസില്‍ വെച്ച് നടന്ന കൊലയില്‍  ഹൈക്കോടതി വിധി
X

നിലമ്പൂര്‍ രാധ വധക്കേസിലെ പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി വിധി. ഒന്നാം പ്രതി നിലമ്പൂര്‍ എല്‍ഐസി റോഡില്‍ ബികെ ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ ഹൈക്കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതിവിധിയില്‍ നിരീക്ഷിച്ചു. ഇരുവരെയും 2015 ല്‍ സെഷന്‍സ് കോടതി ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു.

നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്നു കൊല്ലപ്പെട്ട ചിറയ്ക്കല്‍ വീട്ടില്‍ രാധ. ബിജുവിന്റെ പരസ്ത്രീ ബന്ധം പുറത്താവുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഷംസുദീന്റെ സഹായത്തോടെ ബിജു ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി പത്തിന് ചുള്ളിയോട് ഉണ്ണിക്കുളത്ത് നിന്നും കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തി ഉച്ചയോടെ തന്നെ ബിജുവിനെയും ഷംസുദീനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒമ്പത് മണിക്ക് കോണ്‍ഗ്രസ് ഓഫീസില്‍ അടിച്ചുവരാനാനെത്തിയ രാധയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും മൃതദേഹം ചാക്കിലാക്കി ഓട്ടോയില്‍ കൊണ്ട് പോയി കുളത്തില്‍ ഉപേക്ഷിച്ചെന്നായിരുന്നു അന്ന് പ്രതികള്‍ നല്‍കിയ മൊഴി.രാധയുടെ ആഭരണങ്ങള്‍ ഷംസുജീനില്‍ നിന്ന് കണ്ടെത്തിയിരുന്നു.മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു ബിജു.

Next Story