Top

യോഗിക്കെതിരെ അഭിപ്രായഭിന്നത: മുതിര്‍ന്ന ബിജെപി നേതാവ് യുപി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി

യോഗിക്കെതിരെ ഉയര്‍ന്ന അഭിപ്രായഭിന്നത സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉറപ്പിക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് യുപിയില്‍ നടക്കുന്നത്. അല്പസമയം മുന്‍പ് മുതിര്‍ന്ന ബിജെപി നേതാവ് രാധാമോഹന്‍ സിംങ് യുപി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ ബിജെപിയില്‍ ഉയരുന്നതിനിടെയാണ് രാധാമോഹന്‍ സിംങ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ചത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അതെല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് രാധാ മോഹന്‍സിംങ് പ്രതികരിച്ചു. താന്‍ യുപിയുടെ ചുമതലയേറ്റതിന് ശേഷം ഗവര്‍ണറെ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. അത്തരത്തിലുള്ള […]

6 Jun 2021 5:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യോഗിക്കെതിരെ അഭിപ്രായഭിന്നത: മുതിര്‍ന്ന ബിജെപി നേതാവ് യുപി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി
X

യോഗിക്കെതിരെ ഉയര്‍ന്ന അഭിപ്രായഭിന്നത സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉറപ്പിക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് യുപിയില്‍ നടക്കുന്നത്. അല്പസമയം മുന്‍പ് മുതിര്‍ന്ന ബിജെപി നേതാവ് രാധാമോഹന്‍ സിംങ് യുപി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ ബിജെപിയില്‍ ഉയരുന്നതിനിടെയാണ് രാധാമോഹന്‍ സിംങ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ചത്.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അതെല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് രാധാ മോഹന്‍സിംങ് പ്രതികരിച്ചു. താന്‍ യുപിയുടെ ചുമതലയേറ്റതിന് ശേഷം ഗവര്‍ണറെ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു സന്ദര്‍ശനം മാത്രമാണിതെന്ന് മറ്റുവിവാദങ്ങള്‍ നിഷേധിച്ചുകൊണ്ട് രാധാമോഹന്‍ സിംങ് വ്യക്തമാക്കി. എന്നാല്‍ ബിജെപിയിലെ മുതിര്‍ന്ന നേതാവിന്റെ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച രാഷ്്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പുളവാക്കി. യോഗിക്കെതിരെ കടുത്ത വിയോജിപ്പ് ഉയരുന്നതിനിടെ ഇത്തരം ഒരു സന്ദര്‍ശം പലരുടേയും നെറ്റി ചുളിക്കുന്നതായിരുന്നു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാധാമോഹന്‍ സിംങ് ഡല്‍ഹിയിലേക്ക് മടങ്ങിപ്പോവുകയും ചെയ്്തു.

അതേസമയം, യു പി സര്‍ക്കാരും പാര്‍ട്ടിയും നല്ല പ്രവര്‍ത്തനമാണ് കാഴ്ച്ചവെക്കുന്നതെന്ന് കൊവിഡ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് രാധാമോഹന്‍ സിംങ്് പ്രതികരിച്ചു. യോഗിയെ മാറ്റണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായം ഉയരുന്നതിനിടെ അക്കാര്യം പൂര്‍ണ്ണമായും നിഷേധിക്കുന്നതായിരുന്നു മുതിര്‍ന്ന ബി ജെ പി നേതാവിന്റെ പ്രതികരണം. അതിനിടെ പ്രധാനമന്ത്രിയുടെ വിശ്വസ്ഥനും മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ എകെ ശര്‍മ്മയെ യുപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. സര്‍ക്കാരില്‍ സുപ്രധാനപദവിയില്‍ മുന്‍ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ സാധ്യത കല്്പ്പിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.അതിനിടെ ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ അടുത്ത മാസം യു പി സന്ദര്‍ശിക്കുമെന്നും അറിയുന്നു.

Next Story