Top

സിഡ്‌നിയിലെ വംശീയ അധിക്ഷേപം; ടീം ഇന്ത്യ ഔദ്യോഗികമായി പരാതി നല്‍കി; ഐസിസി ഇടപെടുന്നു

ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റിനിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്ന സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഔദ്യോഗികമായി പരാതി നല്‍കി. ജാസ്പ്രിത് ബൂംറയ്ക്കും മൊഹമ്മദ് സിറാജിനുമെതിരെ കാണികള്‍ വംശീയ അധിക്ഷേപം നടത്തിയതിനേത്തുടര്‍ന്നാണ് നടപടി. വിഷയം ഗൗരവമായി കണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ചു. ഓസീസ് പര്യടനം കയ്പ് നിറഞ്ഞതായി മാറിയെന്ന് ബിസിസിഐ അധികൃതര്‍ പ്രതികരിച്ചു. ഒരു പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് വംശീയ അധിക്ഷേപം. ഇത് ക്രിക്കറ്റിന് നല്ലതല്ല, പ്രത്യേകിച്ച് ഈ സാഹചര്യത്തില്‍. ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും […]

9 Jan 2021 6:44 AM GMT

സിഡ്‌നിയിലെ വംശീയ അധിക്ഷേപം; ടീം ഇന്ത്യ ഔദ്യോഗികമായി പരാതി നല്‍കി; ഐസിസി ഇടപെടുന്നു
X

ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റിനിടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്ന സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഔദ്യോഗികമായി പരാതി നല്‍കി. ജാസ്പ്രിത് ബൂംറയ്ക്കും മൊഹമ്മദ് സിറാജിനുമെതിരെ കാണികള്‍ വംശീയ അധിക്ഷേപം നടത്തിയതിനേത്തുടര്‍ന്നാണ് നടപടി. വിഷയം ഗൗരവമായി കണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ചു. ഓസീസ് പര്യടനം കയ്പ് നിറഞ്ഞതായി മാറിയെന്ന് ബിസിസിഐ അധികൃതര്‍ പ്രതികരിച്ചു.

ഒരു പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് വംശീയ അധിക്ഷേപം. ഇത് ക്രിക്കറ്റിന് നല്ലതല്ല, പ്രത്യേകിച്ച് ഈ സാഹചര്യത്തില്‍. ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഉടന്‍ തന്നെ വേണ്ട നടപടികളെടുക്കണം.

ബിസിസിഐ

വംശീയ അധിക്ഷേപം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഞങ്ങള്‍ പൂര്‍ണമായും ഞങ്ങളുടെ കളിക്കാര്‍ക്കൊപ്പമാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടക്കാല സിഇഒ നിക് ഹോക്ലിയ്ക്ക് ഒരു ആസിഡ് ടെസ്റ്റായി സിഡ്‌നി ടെസ്റ്റ് മാറിയെന്നും ബിസിസിഐ കൂട്ടിച്ചേര്‍ത്തു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ ടെസ്റ്റിനിടെ രണ്ടാം ദിവസവും മൂന്നാം ദിവസവുമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് വംശീയ ആക്രോശങ്ങള്‍ കേള്‍ക്കേണ്ടി വന്നത്.

Next Story

Popular Stories