
സ്വർണ്ണക്കടത്ത് കേസിലെ പത്താം പ്രതി റബിൻസൺ ഹമീദിനെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് റബിൻസൺ സ്വർണക്കടത്ത് ആസൂത്രണം ചെയ്തുവെന്ന് എൻഐഎ. സ്വർണ്ണക്കടത്തിന് റബിൻസൺ നിക്ഷേപം നടത്തിയെന്നും എൻഐഎ കോടതിയിൽ അറിയിച്ചു.
അന്താരാഷ്ട്ര സ്വർണ്ണക്കടത്തിലെ പത്താം പ്രതി റബിൻസൺ അഹമ്മദിനെ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ എത്തിച്ച് എൻഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയെന്നും റബിൻസന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.
സ്വർണ്ണക്കടത്തിന് റബിൻസൺ നിക്ഷേപം നടത്തിയിരുന്നു. 2013 – 2015ൽ കാലയളവിൽ റബിൻസൺ സ്വർണ്ണക്കളക്കടത്ത് നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് സ്വർണക്കടത്ത് ആസൂത്രണം ചെയ്തു. എന്നീ കാരണങ്ങളാണ് എൻഐഎ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
കൂടാതെ റബ്ബിൻസണിൽ നിന്നും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധനയ്ക്കായി സി ഡാക്കിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് റബിൻസണെ ജൂലൈയിൽ തന്നെ യുഎഇ യിൽ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബർ 25 വരെ യുഎഇ ജയിലിൽ ആയിരുന്നു റബിൻസൺ എന്നും എൻഐഎ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആൻ്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയതോടെ റബിൻസണിനെ ഏഴു ദിവസത്തെ കസ്റ്റഡി വേണമെന്ന് എൻഐഎ കോടതിയിൽ ആവശ്യപ്പെടുകയും കോടതി അനുവദിക്കുകയും ആയിരുന്നു.
- TAGS:
- Gold smuggling case
- NIA