ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് കെ ചന്ദ്ര ശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി അഥവാ ബിആര്‍എസ് ഇത്തവണ തെലങ്കാനയില്‍ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. സംസ്ഥാനം പിടിക്കാന്‍ കോണ്‍ഗ്രസും, കരുത്തുകാട്ടാന്‍ ബിജെപിയും ഗോദയിലിറങ്ങിയതോടെ പോരാട്ടം മുറുകിയിരിക്കുകയാണ്. തെലുങ്കാന കെസിആറിനെ തുണക്കുമോ?