‘മട്ടന്റെ രുചി, അദീപ് എന്ന ചെകുത്താന്‍’; ബെന്യാമിന്റെ സിപിഐഎം അടിമപോസ്റ്റുകള്‍ സെല്‍ഫ് ഗോളെന്ന് ശെല്‍വരാജ്; പത്ത് ടൈറ്റില്‍ നല്‍കി ട്രോള്‍

ഇഞ്ചികൃഷിയെക്കുറിച്ച് സൂചിപ്പിച്ച് കെഎം ഷാജിയെ ട്രോളിയ എഴുത്തുകാരന്‍ ബെന്യാമിന് കെടി ജലീലിന്റെ രാജി വിഷയത്തിലൂന്നി അതേ നാണയത്തില്‍ മറുപടി നല്‍കി മുന്‍ എംഎല്‍എ ആര്‍ ശെല്‍വരാജ്. സിപിഐഎം അനുകൂല കുറിപ്പുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ബെന്യാമിന്‍ പാര്‍ട്ടി അടിമജീവിതമാണ് നയിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ശെല്‍വരാജിന്റെ പരിഹാസം. ഇന്നലെ ബെന്യാമിന്‍ എഴുതിയ ഫേസ്ബുക്ക് നോവല്‍ പ്രസക്തിയനുസരിച്ച് പരിഷ്‌കരിക്കാനുള്ള 10 അധ്യായങ്ങളുടെ തലക്കെട്ടുകള്‍ ശെല്‍വ രാജ് പരിഹാസ പോസ്റ്റിലൂടെ നിര്‍ദ്ദേശിക്കുന്നുണ്ട്. സിപിഐഎമ്മിനുവേണ്ടി ബെന്യാമിനിടുന്ന പോസ്റ്റുകളെല്ലാം സെല്‍ഫ് ഗോളുകള്‍ ആകാറാണ് പതിവെന്നും ശെല്‍വ രാജ് പോസ്റ്റിലൂടെ പറഞ്ഞു.

ശെല്‍വ രാജ് നിര്‍ദ്ദേശിക്കുന്ന അധ്യായങ്ങളുടെ തലക്കെട്ടുകളും പോസ്റ്റും ഇങ്ങനെ:

ബെന്യാമിൻ്റെ പുസ്തകങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാൾ ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ. സിപിഎമ്മിൻ്റെ അടിമ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണത്.

അദ്ദേഹത്തെ പോലെ നോവലെഴുതാനുള്ള കഴിവെനിക്കില്ല. എന്നാൽ ഇന്നലെ അദ്ദേഹം എഴുതിയ ഒരു ഫെയ്സ് ബുക്ക് നോവൽ ഇന്നിൻ്റെ പ്രസക്തിക്കനുസരിച്ച് ഒന്ന് പുന:രചന നടത്താനുള്ള എളിയ ശ്രമമാണ്.

പുതിയ നോവൽ :മട്ടൻ ബിരിയാണി (ആട് ബിരിയാണി ) യുടെ ബാലാപാഠങ്ങൾ.

അധ്യായങ്ങൾ :

1. ആട് ബിരിയാണി ഉണ്ടാക്കുന്ന വിധം

2. രാജിക്കത്ത് എഴുതേണ്ടത് എങ്ങനെ?

3. മുങ്ങുന്ന കപ്പലിൽ നിന്ന് ഒരു മുഴം മുമ്പെ

4. മട്ടൻ്റെ രുചി

5. മരുമോൻ്റെ ജോലി

6. ചോദ്യം ചെയ്യലിൽ തലയിൽ മുണ്ടിട്ട്

7. വിജിലൻസും കസ്റ്റംസും പിന്നെ ഞാനും

8. ഭാവി എന്ന ചോദ്യചിഹ്നം

9. അദീബ് എന്ന ചെകുത്താൻ

അവസാന അധ്യായം

10. സത്യമെ ജയിക്കൂ.

NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

Covid 19 updates

Latest News