നജ്മയ്ക്ക് പ്രാഥമിക അംഗത്വം പോലുമില്ലെന്ന് കെഎസ്യു; ‘ദേശാഭിമാനി വാര്‍ത്ത അടിസ്ഥാനരഹിതം’
ദേശാഭിമാനി ദിനപ്പത്രത്തില്‍ ‘കളമശ്ശേരി ഗവ. മെഡിക്കല്‍ കോളെജിനെതിരെ നുണക്കഥകളുമായി വീണ്ടും ചാനലുകള്‍’ എന്ന തലക്കെട്ടോടെ വന്ന വാര്ത്തിയിലാണ് ചാനലുകള്‍ മുന്‍ കെഎസ്യു നേതാവ് ഡോ നജ്മയെ രംഗത്തിറക്കുകയാണെന്ന പരാമര്‍ശമുള്ളത്.

കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായെന്ന് വെളിപ്പെടുത്തിയ ഡോ നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് വ്യക്തത വരുത്തി കെഎസ്യു. ഡോ നജ്മയ്ക്ക് സംഘടനയുടെ പ്രാഥമിക അംഗത്വം പോലുമില്ലെന്നും കെഎസ്യു ഭാരവാഹികള്‍ പറഞ്ഞു. ഡോക്ടര്‍ കളമശ്ശേരി മെഡിക്കല്‍ കോളെജിനേയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന കെഎസ്യു പ്രവര്‍ത്തകയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക പ്രചരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ വാദങ്ങളെയെല്ലാം തള്ളി കെഎസ്യു രംഗത്തെത്തിയത്.
ഡോക്ടര്‍ കെഎസ്യു പ്രവര്‍ത്തകയാണ് എന്ന തരത്തില്‍ നടക്കുന്ന പ്രചരണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കെഎസ്യു എറണാകുളം അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. തനിക്കെതിരെ നടക്കുന്ന സൈബര്‍ അതിക്രമവും വ്യാജപ്രചരണങ്ങളും ചൂണ്ടിക്കാട്ടി ഡോ നജ്മ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ദേശാഭിമാനി ദിനപ്പത്രവും സിഐടിയു കളമശ്ശേരിയും തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതായി ഡോ നജ്മ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. നജ്മയ്ക്കെതിരെ പ്രൊഫഷണല്‍ യോഗ്യതകളെചോദ്യം ചെയ്യുന്ന തരത്തിലും സ്ത്രീതത്വത്തെ അപമാനിക്കുന്ന തരത്തിലുമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് സൈബര്‍ ആക്രമണം നടക്കുന്നത്.
ദേശാഭിമാനി ദിനപ്പത്രത്തില്‍ ‘കളമശ്ശേരി ഗവ. മെഡിക്കല്‍ കോളെജിനെതിരെ നുണക്കഥകളുമായി വീണ്ടും ചാനലുകള്‍’ എന്ന തലക്കെട്ടോടെ വന്ന വാര്ത്തിയിലാണ് ചാനലുകള്‍ മുന്‍ കെഎസ്യു നേതാവ് ഡോ നജ്മയെ രംഗത്തിറക്കുകയാണെന്ന പരാമര്‍ശമുള്ളത്. ജൂനിയര്‍ ഡോക്ടറിന്റെ നുണപ്രചാരണങ്ങള്‍ വാര്‍ത്താ ചാനലുകള്‍ ഏറ്റുപിടിക്കുകയാണെന്നും ദേശാഭിമാനി വാര്ത്തയില്പ്പറഞ്ഞിരുന്നു. ഈ പ്രചരണങ്ങള്‍ക്കെതിരെയാണ് നജ്മയുടെ പരാതി.
നല്ല കാര്യങ്ങളള്‍ സംഭവിക്കുമ്പോള്‍ ആഘോഷിക്കുന്നവര്‍ തെറ്റ് വരുമ്പോള്‍ അത് തുറന്നുപറയാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ഡോ നജ്മ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ചോദിച്ചിരുന്നു. അത് സംഭവിക്കാത്തതുകൊണ്ടല്ലേ തനിക്ക് നാളെയുണ്ടാകുന്ന നെഗറ്റീവ് അറ്റ്മോസ്ഫിയറില് ജോലി ചെയ്യേണ്ടിവരുന്നതെന്നും അവര്‍ ചോദിച്ചു. സഹപ്രവര്‍ത്തകരുടെ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ട്. ഡ്യൂട്ടിക്ക് കയറണം എന്ന് സഹപ്രവര്‍ത്തകര്‍ തന്നോട് പറയുന്നുണ്ടെന്നും ഡോ.നജ്മ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പറഞ്ഞു.