Top

സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി ആര്‍ ബിന്ദു; ഇരിങ്ങാലക്കുടയില്‍ സ്ഥാനാര്‍ത്ഥി

ഇരിങ്ങാലക്കുടയിലെ സിപിഐഎം സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കേരള വര്‍മ്മ കോളെജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി ആര്‍ ബിന്ദു. ബുധനാഴ്ച്ചയാണ് ബിന്ദു സ്വയം വിരമിക്കലിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്. ബോര്‍ഡിന് കീഴിലുള്ള കോളെജാണ് ശ്രീ കേരള വര്‍മ്മ. വിരമിക്കാന്‍ രണ്ട് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. എയിഡഡ് കോളെജുകളിലെ അധ്യാപകര്‍ താല്‍ക്കാലിക അവധിയെടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സുപ്രീം കോടതി വിധിയുണ്ട്. നേരത്തെ പ്രിന്‍സിപ്പലിന്റെ പ്രധാന ചുമതലകള്‍ നല്‍കി ബിന്ദുവിനെ […]

10 March 2021 8:19 PM GMT

സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി ആര്‍ ബിന്ദു; ഇരിങ്ങാലക്കുടയില്‍ സ്ഥാനാര്‍ത്ഥി
X

ഇരിങ്ങാലക്കുടയിലെ സിപിഐഎം സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ കേരള വര്‍മ്മ കോളെജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി ആര്‍ ബിന്ദു. ബുധനാഴ്ച്ചയാണ് ബിന്ദു സ്വയം വിരമിക്കലിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്. ബോര്‍ഡിന് കീഴിലുള്ള കോളെജാണ് ശ്രീ കേരള വര്‍മ്മ. വിരമിക്കാന്‍ രണ്ട് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്.

എയിഡഡ് കോളെജുകളിലെ അധ്യാപകര്‍ താല്‍ക്കാലിക അവധിയെടുത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സുപ്രീം കോടതി വിധിയുണ്ട്. നേരത്തെ പ്രിന്‍സിപ്പലിന്റെ പ്രധാന ചുമതലകള്‍ നല്‍കി ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലാക്കാന്‍ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയായതു കൊണ്ടല്ല ഇരിങ്ങാലക്കുടയില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതെന്ന് നേരത്തെ ബിന്ദു പ്രതികരിച്ചിരുന്നു. 30 വര്‍ഷമായി താന്‍ പൊതു രംഗത്തുണ്ട്. ഭാര്യയായതു കൊണ്ടാണ് സ്ഥാനാര്‍ത്ഥിയായതെന്ന വാദം പുരുഷാധിപത്യ ബോധം കൊണ്ടാണെന്നായിരുന്നു ബിന്ദുവിന്റെ പ്രതികരണം.

‘ സ്ത്രീകളെ വെറും ഭാര്യമാരായിട്ട് മാത്രം കാണുന്ന പുരുഷാധിപത്യ ബോധത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നത്. സഖാവ് വിജയരാഘവന്‍ എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഞാനും ആ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുണ്ട്. അവിടന്ന് ഈ നിമിഷം വരെ പാര്‍ട്ടിക്കു വേണ്ടിയും വര്‍ഗബഹുജന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹത്തെ പോലെ തന്നെ എന്നെ കൊണ്ട് കഴിയുന്ന പരമാവധി ഞാന്‍ ചെയ്തിട്ടുണ്ട്,’ ആര്‍ ബിന്ദു പറഞ്ഞു.

ജനിച്ചു വളര്‍ന്ന പട്ടണമാണ് ഇരിങ്ങാലക്കുട. രാഷ്ട്രീയപരിഗണനകള്‍ക്കപ്പുറത്ത് താന്‍ കുട്ടിയാരുന്നപ്പോള്‍ തൊട്ട് തന്നെ കാണുന്നവരാണ് ഇരിങ്ങാലക്കുടക്കാരെന്നും ആര്‍ ബിന്ദു പറയുന്നു.

ചെറുപ്പത്തില്‍ ഞാനവിടെ സ്‌കൂള്‍ ലീഡറായിരുന്നു രണ്ട് വര്‍ഷം. സെന്റ് ജോസസ് കോളേജില്‍ പഠിക്കുമ്പോള്‍ അഞ്ചു വര്‍ഷം യൂണിയന്‍ ഭാരവാഹിയായിരുന്നു. കലാസാഹിത്യ പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്നു. അങ്ങനെ അവിടെയുള്ള ഒരുപാട് മനുഷ്യര്‍ എന്നെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ എല്ലാ പിന്തുണ ലഭിക്കുമെന്ന് താന്‍ കരുതുന്നെന്നും ഇവര്‍ പറയുന്നു.

Next Story