Top

‘സോ സൈലന്റ്’; വിജയിയുടെ ‘വാത്തി കമിംഗ്’ ചുവടുവെച്ച് രവിചന്ദ്ര അശ്വിന്‍, വീഡിയോ

വോട്ടടെടുപ്പ് ദിവസമായ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വിഷയങ്ങളിലൊന്നാണ് ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച നടന്‍ വിജയിയുടെ സൈക്കിള്‍ യാത്ര. വോട്ടെടുപ്പ് ദിവസം തന്നെ നിലപാട് വ്യക്തമാക്കിയ വിജയിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നു. ഇന്ന് രാവിലെയാണ് സൈക്കിള്‍ ചവിട്ടി നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്‌സിറ്റി ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. അതേസമയം പ്രതിഷേധം പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ചല്ലെന്ന് താരത്തിന്‍റെ പബ്ലിസിറ്റി വിഭാഗം രംഗത്ത് വന്നിരുന്നു. തമിഴ്‌നാടിനെ കൂടാതെ കേരളത്തിലും വിജയിയുടെ പ്രതിഷേധം സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാവിലെ മുതല്‍ […]

6 April 2021 8:19 AM GMT

‘സോ സൈലന്റ്’; വിജയിയുടെ ‘വാത്തി കമിംഗ്’ ചുവടുവെച്ച് രവിചന്ദ്ര അശ്വിന്‍, വീഡിയോ
X

വോട്ടടെടുപ്പ് ദിവസമായ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വിഷയങ്ങളിലൊന്നാണ് ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച നടന്‍ വിജയിയുടെ സൈക്കിള്‍ യാത്ര. വോട്ടെടുപ്പ് ദിവസം തന്നെ നിലപാട് വ്യക്തമാക്കിയ വിജയിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നു. ഇന്ന് രാവിലെയാണ് സൈക്കിള്‍ ചവിട്ടി നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്‌സിറ്റി ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. അതേസമയം പ്രതിഷേധം പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ചല്ലെന്ന് താരത്തിന്‍റെ പബ്ലിസിറ്റി വിഭാഗം രംഗത്ത് വന്നിരുന്നു.

തമിഴ്‌നാടിനെ കൂടാതെ കേരളത്തിലും വിജയിയുടെ പ്രതിഷേധം സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളില്‍ വിജയിയുടെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും ബിജെപിക്കെതിരായ ട്രോളുകളും പ്രചരിക്കുന്നുണ്ട്. വിജയ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ തരംഗത്തിന് പിന്നാലെ താരത്തിന്റെ സിനിമയിലെ ഒരു മികച്ച ഗാനത്തിന് ചുവടുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡെല്‍ഹി ക്യാപ്റ്റല്‍സ് താരവും ഇന്ത്യന്‍ ക്രിക്കറ്ററുമായ രവിചന്ദ്ര അശ്വിന്‍.

ഇന്ന് രാവിലെ ഡെല്‍ഹി ക്യാപ്റ്റല്‍ ഒഫിഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലാണ് വീഡിയോ പുറത്തുവിട്ടത്. ജിമ്മില്‍ പരിശീലനം നടത്തുന്ന അശ്വിന്‍ വിജയിയുടെ പാട്ടാണ് ബാക്ക്ഗ്രൗണ്ടില്‍ ഉപയോഗിക്കുന്നത്. ഇടയ്ക്ക് വിജയിക്ക് സമാനമായി തോള് ചലിപ്പിക്കാനും താരം മറന്നില്ല. അതേസമയം അശ്വിന്റെ പുതിയ വീഡിയോയ്ക്ക് രാഷ്ട്രീയ മാനങ്ങളൊന്നുമില്ല. വിജയിയുടെ സൈക്കിള്‍ യാത്രയ്ക്കും സമാന വിശദീകരണമാണ് പിന്നീട് വന്നത്. സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന വ്‌ളോഗര്‍ കൂടിയാണ് അശ്വിന്‍. സിനിമാ താരങ്ങളുമായുള്ള അഭിമുഖങ്ങള്‍ അശ്വിന്‍ തന്റെ ചാനലില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

വീഡിയോ കാണാം.

Next Story

Popular Stories