‘വാക്‌സിന്‍ നല്‍കുന്നില്ല; പിന്നെ എന്തിനാണ് സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം?’ ഒഴിവാക്കാന്‍ ജാര്‍ഖണ്ഡും ഛത്തീസ്ഗഢും: കേരളവും ഒഴിവാക്കിയേക്കും
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം തുടരുമ്പോള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമെന്തിനെന്ന ചോദ്യമുയരുന്നു. സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാനും പകരം മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്താനും ഛത്തീസ്ഖണ്ഡ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ തീരുമാനിച്ചു. കേരളത്തിലും ഇക്കാര്യം ആലോചിക്കുമെന്നാണ് ഇടതു നേതാക്കള്‍ നല്‍കുന്ന സൂചന കെവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ളത്. കേന്ദ്രം വാക്‌സിന്‍ വാങ്ങി നല്‍കിയ സമയത്തായിരുന്നു ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിത്തുടങ്ങിയത്. എന്നാലിപ്പോള്‍ 18 നും 42 […]
21 May 2021 6:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം തുടരുമ്പോള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമെന്തിനെന്ന ചോദ്യമുയരുന്നു. സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാനും പകരം മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്താനും ഛത്തീസ്ഖണ്ഡ്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ തീരുമാനിച്ചു. കേരളത്തിലും ഇക്കാര്യം ആലോചിക്കുമെന്നാണ് ഇടതു നേതാക്കള്‍ നല്‍കുന്ന സൂചന
കെവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ളത്. കേന്ദ്രം വാക്‌സിന്‍ വാങ്ങി നല്‍കിയ സമയത്തായിരുന്നു ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിത്തുടങ്ങിയത്. എന്നാലിപ്പോള്‍ 18 നും 42 നും ഇടയുള്ളവരുടെ വാക്‌സിനേഷന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും നേരിട്ട് കമ്പനികളില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്്ഖണ്ഡിലും, കോണ്‍ഗ്രസ് പിന്തുണയോടെ ജെഎംഎം ഭരിക്കുന്ന ജാര്‍ഖണ്ഡിലും മോദിയുടെ ചിത്രത്തിനു പകരം ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ചിത്രം നല്‍കാനാണ് തീരുമാനമായിരിക്കുന്നത്. നേതാക്കളുടെ ചിത്രം എന്തിനാണ് കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നതെന്ന ചോദ്യവുമുയരുന്നുണ്ട്. ഇത്തരം പ്രവണതയ്ക്ക് തുടക്കം കുറിച്ചാല്‍ പൗരന്‍മാര്‍ക്കുള്ള എല്ലാ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകളിലും ഭരണാധികാരികളുടെ ഫോട്ടോ വെച്ചു തുടങ്ങുമെന്നും ഇത് ബാലിശമാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
- TAGS:
- Covid Vaccination
- PM Modi