കേന്ദ്ര ചട്ടങ്ങള്‍ അംഗീകരിക്കാതെ ഫേസ്ബുക്കും ട്വിറ്ററും; സേവനം നാളെ വരെ മാത്രമോ?
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഇന്ത്യയിലെ ഭാവിയില്‍ ആശങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ചട്ടങ്ങള്‍ അംഗീകരിക്കാനുള്ള അവസാന തിയ്യതിയായിരുന്നു മെയ് 25. എന്നാല്‍ ഇതുവരെയും ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ ഒരു പ്ലാറ്റ്ഫോമും ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിട്ടില്ല. ട്വിറ്ററിന് സമാനമായ ഇന്ത്യന്‍ ആപ്പായ കൂ ആപ്പ് മാത്രമാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്. കേന്ദ്രവൃത്തങ്ങള്‍ പറയുന്നത് പ്രകാരം ചട്ടങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആശയ വിനിമയത്തിന്റെ ഇടനിലക്കാര്‍ എന്ന തരത്തിലുള്ള നിയമ പരിരക്ഷ ഈ […]
25 May 2021 3:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഇന്ത്യയിലെ ഭാവിയില്‍ ആശങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ചട്ടങ്ങള്‍ അംഗീകരിക്കാനുള്ള അവസാന തിയ്യതിയായിരുന്നു മെയ് 25. എന്നാല്‍ ഇതുവരെയും ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ ഒരു പ്ലാറ്റ്ഫോമും ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിട്ടില്ല. ട്വിറ്ററിന് സമാനമായ ഇന്ത്യന്‍ ആപ്പായ കൂ ആപ്പ് മാത്രമാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിരിക്കുന്നത്. കേന്ദ്രവൃത്തങ്ങള്‍ പറയുന്നത് പ്രകാരം ചട്ടങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ആശയ വിനിമയത്തിന്റെ ഇടനിലക്കാര്‍ എന്ന തരത്തിലുള്ള നിയമ പരിരക്ഷ ഈ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നഷ്ടപ്പെടുകയും ക്രിമിനല്‍ കേസ് വരെ എടുക്കാനും നിരോധനമേര്‍പ്പെടുത്താനും സാധിക്കും.
ഫെബ്രുവരി മാസത്തിലാണ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പുതിയ ഡിജിറ്റല്‍ ചട്ടങ്ങള്‍ അംഗീകരിക്കാന്‍ മൂന്ന് മാസ സമയ പരിധി നല്‍കിയത്. എന്നാല്‍ ചട്ടങ്ങള്‍ പരിശോധിക്കാന്‍ ആറ് മാസ സമയമാണ് കമ്പനികള്‍ ആവശ്യപ്പെട്ടത്.
ചട്ടങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും ചില വിഷയങ്ങളില്‍ സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ച വേണ്ടി വരുമെന്നുമാണ് ഫേസ്ബുക്ക് പ്രതിനിധി ഇന്ത്യാ ടുഡേയോട് പ്രതികരിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍ പ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇന്ത്യയില്‍ ഒരു പരാതി പരിഹാര ഓഫീസറെ നിയമിക്കണം. പരാതി പരിശോധിക്കുക, ആവശ്യമെങ്കില്‍ പോസ്റ്റുകള്‍ തിരുത്തുക തുടങ്ങിയ ഉത്തരവാദിത്വം ഈ ഓഫീസര്‍മാര്‍ക്കായിരിക്കും. ഈ ചട്ടം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും ബാധകമാണ്.