Top

ലോകകപ്പ്; സന്ദര്‍ശക വിസകള്‍ക്ക് താൽകാലിക വിലക്ക് ഏര്‍പ്പെടുത്തി ഖത്തർ

ഡിസംബര്‍ 23ന് ശേഷം സന്ദര്‍ശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്ന് സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

22 Sep 2022 12:24 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ലോകകപ്പ്; സന്ദര്‍ശക വിസകള്‍ക്ക്  താൽകാലിക വിലക്ക് ഏര്‍പ്പെടുത്തി ഖത്തർ
X

ദോഹ: ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെയാണ് വിസക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ തരം സന്ദര്‍ശക വിസകള്‍ക്കും താൽകാലിക വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 23ന് ശേഷം സന്ദര്‍ശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്ന് സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 15 ലക്ഷത്തോളം ഫുട്‌ബോള്‍ ആരാധകരെത്തുമെന്നാണ് കണക്ക്.

ലോകകപ്പ് സമയത്ത് ഹയ്യാകാര്‍ഡ് വഴിയാണ് ആരാധകര്‍ ഖത്തറിലേക്ക് പ്രവേശിക്കുക. നവംബര്‍ ഒന്നു മുതല്‍ പ്രവേശനം അനുവദിക്കുന്നവര്‍ക്ക് ലോകകപ്പിനു ശേഷവും ഒരു മാസം ഖത്തറില്‍ തുടരാവുന്നതാണ്. 2023 ജനുവരി 23നുള്ളില്‍ മടങ്ങി പോയാല്‍ മതിയാവും. ഖത്തര്‍ പൗരന്മാര്‍, താമസക്കാര്‍,ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍ എന്നിവര്‍ക്ക് ഹയ്യാ കാര്‍ഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. വര്‍ക്ക് പെര്‍മിറ്റിലും, വ്യക്തിഗത റിക്രൂട്ട്‌മെന്റ് വിസയിലും എത്തുന്നവര്‍ക്ക് പ്രവേശനത്തിന് തടസമില്ല. പ്രത്യേക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്ലാറ്റ് ഫോം വഴി അംഗീകാരം ലഭിക്കുന്നവര്‍ക്കും പ്രവേശനം ലഭിക്കും. ലോകകപ്പ് സേഫ്റ്റി ആന്റ് സെക്യൂരിറ്റി കമ്മിറ്റി മീഡിയ യൂണിറ്റ് മോധാവിയും പബ്ലിക് റിലേഷന്‍ വിഭാഗം ഡയറക്ടറുമായ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത ,ചാമ്പ്യന്‍ഷിപ്പ് സെക്യൂരിറ്റി ഓപറേഷന്‍സ് കമാന്‍ഡര്‍ ഓഫീസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കേണല്‍ ജാസിം അല്‍ സായിദ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

STORY HIGHLIGHTS: World Cup Qatar has imposed a temporary ban on visitor visas

Next Story