Top

ലോകകപ്പ് ലോഗോയും സ്‌പെഷ്യല്‍ നമ്പറും; ലേലവുമായി ഗതാഗത വകുപ്പ്

മെട്രാഷ് 2 എന്ന ആപ്പിലൂടെ ഈ മാസം 22നു രാവിലെ 8.00 മണി മുതല്‍ ആരംഭിക്കുന്ന ലേലം 25ന് രാത്രി 10.00 മണിവരെ തുടരും.

20 May 2022 8:40 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ലോകകപ്പ് ലോഗോയും സ്‌പെഷ്യല്‍ നമ്പറും; ലേലവുമായി ഗതാഗത വകുപ്പ്
X

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ലോഗോ പതിച്ച പ്രത്യേക വാഹന നമ്പറുകള്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാന്‍ അവസരം. ഗതാഗത വകുപ്പാണ് പ്രത്യേക നമ്പറുകളുടെ ഓണ്‍ലൈന്‍ ലേലം നടത്തുന്നത്. മെട്രാഷ് 2 എന്ന ആപ്പിലൂടെ ഈ മാസം 22നു രാവിലെ 8.00 മണി മുതല്‍ ആരംഭിക്കുന്ന ലേലം 25ന് രാത്രി 10.00 മണിവരെ തുടരും. ലോകകപ്പിന്റെ ലോഗോ പതിച്ചാകും പ്രത്യേക നമ്പര്‍ പ്ലേറ്റ് നല്‍കുക.

രണ്ട് വിഭാഗങ്ങളിലാണ് നമ്പറുകള്‍ തിരിച്ചിരിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യകം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമാണ്. ലേലത്തിന്റെ അവസാന 15 മിനിറ്റില്‍ ഏതെങ്കിലും നമ്പറിനുവേണ്ടി കൂടുതല്‍ ആളുകള്‍ പങ്കെടുക്കുകയാണെങ്കില്‍ ആ നമ്പറിന് മാത്രമായി മറ്റൊരു 15 മിനിറ്റ് കൂടി ലേല സമയം അധികമായി നല്‍കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ലേലത്തില്‍ വിജയിക്കുന്നവര്‍ നാല് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ ട്രാഫിക് വിഭാഗത്തില്‍ ബന്ധപ്പെടണം.

ലേലം വിളിക്കുന്നയാള്‍ പണം അടയ്ക്കുന്നതില്‍ നിന്ന് പിന്‍മാറിയാല്‍ ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കില്ല. ഒരു വ്യക്തി ഒന്നിലധികം നമ്പറുകള്‍ സ്വന്തമാക്കിയാല്‍ എല്ലാ നമ്പറുകള്‍ക്കുമുള്ള തുക അടക്കണം. നമ്പറുകളുടെ പേരില്‍ ഇഷ്യു ചെയ്ത ചെക്ക് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുവേണം പണമടക്കാന്‍.

Story highlights: World Cup logo and special number; Department of Transportation with auction

Next Story