Top

ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ മലയാളി ഉംറ തീര്‍ഥാടകന്‍ മരിച്ചു.

തൃശൂര്‍ മാമ്പറ എരയംകുടി അയ്യാരില്‍ എ.കെ. ബാവു (79) ആണ് മരിച്ചത്.

5 May 2022 4:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ മലയാളി ഉംറ തീര്‍ഥാടകന്‍ മരിച്ചു.
X

റിയാദ് : ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി എത്തിയ മലയാളി തീര്‍ഥാടകന്‍ കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തൃശൂര്‍ മാമ്പറ എരയംകുടി അയ്യാരില്‍ എ.കെ. ബാവു (79) ആണ് മരിച്ചത്. മടക്കയാത്രക്കായി ഇന്നലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ ജീവനക്കാര്‍ അടിയന്തര ശുശ്രൂഷ നല്‍കിയിരുന്നു.

തുടർന്ന് ഹേലി കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലെത്തിച്ചു. ഐ സി യു വിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരണപ്പെട്ടു. ഇദ്ദേഹത്തോടൊപ്പം മക്കളായ ബീന, ബിജിലി, ബീനയുടെ ഭര്‍ത്താവ് അബ്ബാസും ഉണ്ടായിരുന്നു.

മൃതദേഹം ഇവിടെ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് മരുമകന്‍ അബ്ബാസ് പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങള്‍ക്കായി കെ.എം.സി.സി. പ്രവര്‍ത്തകരായ നൗഫല്‍, ഹംസക്കുട്ടി ആനപ്പുറം എന്നിവര്‍ രംഗത്തുണ്ട്.

ഭാര്യ : ബീവാത്തു, മറ്റു മക്കള്‍: ബൈജു, ബാനു, മറ്റു മരുമക്കള്‍ : നിഷ, ഷിബി ഇസ്മയില്‍.

Story highlights: Umrah pilgrim visitor malayalee dies at Jeddah airport

Next Story