ഖത്തറിലെ ജബർ ബിൻ മുഹമ്മദ് സെന്റ് ഭാഗത്തേക്ക് ഇന്നു മുതൽ ഗതാഗത നിയന്ത്രണം
12 Jun 2022 5:58 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: ജബർ ബിൻ മുഹമ്മദ് സെന്റ് ഭാഗത്തേക്കുള്ള റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം നിലവിൽ വരുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ അറിയിച്ചു. ഇസ്ലാമിക് മ്യൂസിയം ഇന്റർചേഞ്ചിലെ വലത് ഭാഗത്തേക്കുള്ള ഗതാഗതമാണ് താൽക്കാലികമായി അടച്ചിരിക്കുന്നത്. ജബർ ബിൻ മുഹമ്മദ് സ്ട്രീറ്റിലേക്ക് പോകുവാൻ അലി ബിൻ അമുർ അത്തിയ സ്ട്രീറ്റ് ഉപയോഗിച്ച് അൽ മ്യൂസിയം സ്ട്രീറ്റിലേക്ക് പോകണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, ശക്തമായ കാറ്റിൽ തീരദേശ പാതയിലെ ബാരിക്കേഡുകൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇത് കാരണം റോഡിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
STORY HIGHLIGHTS: Traffic control to the Jaber Bin Mohammed St. area in Qatar from today
- TAGS:
- Traffic Control
Next Story