Top

വിനോദസഞ്ചാരികൾക്ക് ഇഷ്ടം ഖത്തർ; കഴിഞ്ഞ വർഷത്തെക്കാൾ 759 ശതമാനം വളർച്ച

ഈ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് മാത്രം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 98.7 വർധനവാണുള്ളത്

10 May 2022 11:15 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വിനോദസഞ്ചാരികൾക്ക് ഇഷ്ടം ഖത്തർ; കഴിഞ്ഞ വർഷത്തെക്കാൾ 759 ശതമാനം വളർച്ച
X

ദോഹ: ഖത്തറിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻവർധന. ഖത്തർ പ്ലാനിം​ഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 759 ശതമാനം വളർച്ചയാണുണ്ടായിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് മാത്രം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 98.7 വർധനവാണുള്ളത്.

കഴിഞ്ഞ വർഷം മാർച്ചിൽ കേവലം 17,780 വിനോദസഞ്ചാരികളാണ് ഖത്തറിലെത്തിയിരുന്നത്. എന്നാലിത് 2022 ഫെബ്രുവരി എത്തിയപ്പോൾ 76,880 വിനോദസഞ്ചാരികളായി ഉയർന്നു. സഞ്ചാരികളുടെ എണ്ണത്തിൽ വലിയൊരു കുതിച്ചുചാട്ടം വരുന്നത് ഈ വർഷം മാർച്ചിലാണ്. ഫെബ്രുവരിയിൽ നിന്ന് ഒരുമാസം അകലെ മാർച്ചിലെത്തിയപ്പോൾ 98.7 ശതമാനം വർധനവാണ് പി.എസ്.എ റിപ്പോർട്ടിൽ പ്രകടമായത്.

ഈ വർഷം മാർച്ചിൽ ഇഷ്യു ചെയ്ത ​ഡ്രെെവിം​ഗ് ലെെസൻസുകളുടെ എണ്ണത്തിലും വർധനവുണ്ടായതായി പി.എസ്.എ ചൂണ്ടിക്കാട്ടുന്നുണ്ട്. ഖത്തർ പൗരന്മാരല്ലാത്ത പുരുഷന്മാരാണ് ഏറ്റവും കൂടുതൽ ലെെസൻസുകൾ സ്വന്തമാക്കിയിരിക്കുന്നത് (79 ശതമാനം). മാസാടിസ്ഥാനത്തിൽ 10.9 ശതമാനം വർധനവാണ് ഉണ്ടായതെങ്കിൽ മുൻവർഷത്തെ പരി​ഗണിച്ചാൽ 81.2 ശതമാനം വർധനവും റിപ്പോർട്ടിൽ കാണാം.

ഖത്തറിന്റെ ജനസംഖ്യയിലും ഈ വളർച്ച തെളിഞ്ഞു കാണാം. കഴിഞ്ഞ വർഷം മാർച്ചിൽ 26.4 ലക്ഷമായിരുന്നു ഖത്തർ ജനസംഖ്യയെങ്കിൽ ഈ വർഷം മാർച്ചിൽ അത് 28.3 ലക്ഷമായി മാറി.

Story Highlights: Tourists loves Qatar; 759 Percent growth in visitors

Next Story